ജനാധിപത്യത്തിന്റെ ഓക്‌സിജന്‍ ഇല്ലാതായിപ്പോവുന്നു; പി സുരേന്ദ്രന്‍

തിരൂരങ്ങാടി: ജീവിതത്തിന്റെ പാഠശാലയില്‍നിന്നുമാണ് ഭാഷയെ
പേടിക്കേണ്ടതെന്ന് സാഹിത്യകാരനും എഴുത്തുകാരനുമായ പി സുരേന്ദ്രന്‍. കൊടിഞ്ഞി അകം സാംസ്‌കാരിക വേദി സംഘടിപ്പിച്ച ഗഫൂര്‍ കൊടിഞ്ഞിയുടെ നോവല്‍ ‘തുരുത്ത്’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിനെക്കാള്‍ വലിയ വൈറസാണ് ഫാസിസം.

പൂക്കളിലും ഇലകളിലുംവരെ അവര്‍ മതങ്ങളെ കാണുന്നു.ഇതിനിടയില്‍ ജനാധിപത്യത്തിന്റെ ഓക്‌സിജന്‍ ഇല്ലാതായിപ്പോവുകയാണെന്നും പാരമ്പര്യങ്ങളെ കാവികൊണ്ട് മൂടാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്ട് വാഹിദ് അധ്യക്ഷനായി. കൊടിഞ്ഞിയത്ത് അലവിഹാജി ആദ്യകോപ്പി ഏറ്റുവാങ്ങി. പഞ്ചായത്ത് മെംബര്‍മാരായ വി.കെ ഷമീന. ഡോ.ഉമ്മുഹബീബ, പ്രസാദ് കൊടിഞ്ഞി, നിസാര്‍ കൊടിഞ്ഞി, ഷുക്കൂര്‍ ഇല്ലത്ത്, അലവിഹാജി പാട്ടശേരി, ഇ.സി റഷീദ്, ഹണീഷ് പുല്ലാണി, കെ.പി.കെ തങ്ങള്‍, പ്രദീപ് ചോപ്പന്‍, ഹുസൈന്‍ കൊടിഞ്ഞി, മുഷ്താഖ് കൊടിഞ്ഞി, ഗഫൂര്‍ കൊടിഞ്ഞി സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top