ഹയർ സെക്കൻഡറി ടീച്ചർ: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ (ബോട്ടണി) തസ്തികയിൽ ഭിന്നശേഷി – ശ്രവണപരിമിതർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. യോഗ്യത : MSc Botany, B Ed, SET or Equivalent. ശമ്പള സ്കെയിൽ 55,200 – 1,15,300. പ്രായപരിധി 01.01.2023ന് 40 കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം).

യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 25നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ സ്ഥാപന മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Share news
error: Content is protected !!
Scroll to Top