ദുബൈ തീപിടുത്തം; ദമ്പതികളുടെ മൃതദേഹം വേങ്ങരയിലെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.

മലപ്പുറം; ദുബൈ ദേരയില്‍ ഉണ്ടായ തീപിടുത്തത്തി മരിച്ച ദമ്പതികളുടെ മൃതദേഹം ജന്മനാടായ വേങ്ങരയിലെത്തിച്ചു. ഇന്ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിച്ച മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. പത്തരയോടെ വേങ്ങരയിലെ വീട്ടിലെത്തിച്ച കാളങ്ങാടന്‍ റിജേഷ്, ഭാര്യ ജഷി എന്നിവരുടെ മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം സംസ്‌കരിച്ചു.

നൂറുകണക്കിനാളുകളാണ് അന്ത്യോപചാരമര്‍പ്പിക്കാന്‍ ഇവര്‍ പുതുതായി പണിതുകൊണ്ടിരിക്കുന്ന വീട്ടിലെത്തിചേര്‍ന്നത്.

കഴിഞ്ഞ ശനിയാഴ്ച വിഷുദിനത്തിലാണ് ദുബൈയില്‍ ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. ഇതേ തുടര്‍ന്ന് പുക ശ്വസിച്ചാണ് മരണം സംഭവിച്ചത്. പത്ത് വര്‍ഷത്തോളമായി ദുബൈയില്‍ ജോലിചെയ്തുവരികയായിരുന്നു ഇവര്‍.

ആറു മാസം മുന്‍പാണ് ഇരുവരും നാട്ടിലെത്തി വിദേശത്തേക്ക് മടങ്ങിയത്. പ്രവാസ ജീവിതത്തിന്റെ ആകെ സമ്പാദ്യമായ തങ്ങളുടെ വീട്ടില്‍ ഒരു ദിവസം പോലും താമസക്കാനാവാതയൊണ് ഇരവരും മരണത്തിന് കീഴടങ്ങിയത് എന്നത് വീട്ടുകാരേയും നാട്ടകാരേയും ഒരുപോലെ ദു:ഖത്തിലാഴ്ത്തുന്നു.

Share news
error: Content is protected !!
Scroll to Top