കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. പൊതുപ്രവേശന പരീക്ഷാ അപേക്ഷ 27 വരെ നീട്ടി

പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. പൊതുപ്രവേശന പരീക്ഷാ അപേക്ഷ 27 വരെ നീട്ടി

2023-24 അദ്ധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവിഭാഗങ്ങളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി., സര്‍വകലാശാലാ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു. എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, ഫോറന്‍സിക് സയന്‍സ് എന്നീ കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷക്ക് 27 വരെ അപേക്ഷിക്കാം. വിജ്ഞാപനത്തിനും പ്രൊസ്‌പെക്ടസിനും മറ്റു വിശദവിവരങ്ങള്‍ക്കും പ്രവേശനവിഭാഗം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407016, 2407017.

അംബേദ്കര്‍ ദര്‍ശനങ്ങളുടെ പുനര്‍വായന അനിവാര്യം- ഡോ. സുഖ്ദേവ് തൊറാട്ട്

കേരളീയ സമൂഹത്തിലും, പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ വിമോചനത്തിന് അംബേദ്കര്‍ ദര്‍ശനങ്ങളുടെ പുനര്‍വായന അനിവാര്യമാണെന്ന് യു.ജി.സി. മുന്‍ ചെയര്‍മാന്‍ ഡോ. സുഖ്ദേവ് തൊറാട്ട്. കാലിക്കറ്റ് സര്‍വകലാശാലയിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ ചെയര്‍ അംബേദ്കര്‍ ജയന്തിയുടെ ഭാഗമായി നടത്തിയ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഡോ. അംബേദ്കറുടെ വീക്ഷണങ്ങള്‍ ഏറെ പ്രസക്തമാണ്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തോട് ചേര്‍ന്ന് നിന്ന അംബേദ്കര്‍ വൈദേശിക കോളനിവാഴ്ചക്കെതിരെയും ദേശീയമായ ജാതി കോളനീയതകള്‍ക്കെതിരെയും ഒരേ സമയം പോരാടി. അവഗണിക്കപ്പെട്ട സാമൂഹികവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയ സാമൂഹിക ക്രമങ്ങളില്‍ തുല്യത ഉറപ്പാക്കിയാലേ ജനാധിപത്യം പൂര്‍ണമാവുകയുള്ളു എന്നതായിരുന്നു അംബേദ്കറുടെ പക്ഷം. ഇന്ത്യന്‍ ഭരണഘടനാ ശില്പി എന്ന നിലയില്‍ തുല്യത മുഖ്യ ഭരണഘടനാ വ്യവസ്ഥയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നും ഡോ. സുഖ്ദേവ് പറഞ്ഞു. ആന്ധ്രാ പ്രദേശ് കുര്‍ണൂല്‍ ഡി.വി.ആര്‍. ഗവ. കോളജിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.  ആന്ധ്ര പ്രദേശ് ക്ലസ്റ്റര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഡി.വി.ആര്‍. സായി ഗോപാല്‍ പ്രത്യേക പ്രഭാഷണം നടത്തി. അംബേദ്കര്‍ ചെയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സാബു തോമസ്, കുര്‍ണൂല്‍ കെ.വി.ആര്‍. ഗവ. കോളജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ. എം.സി. സാഹിത്യ എന്നിവര്‍ സംസാരിച്ചു.

കോണ്‍ടാക്ട് ക്ലാസ്

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ മെയ് 6-ന് തുടങ്ങും. ക്ലാസ് സെന്ററുകള്‍ക്കും, സമയക്രമത്തിനും മറ്റു വിശദവിവരങ്ങള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0494 2400288, 2407356, 7494.

പരീക്ഷ

ആറാം സെമസ്റ്റര്‍ ബി.എസ് സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ്, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കളിനറി ആര്‍ട്‌സ്, ബി.ടി.എച്ച്.എം. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകള്‍ മെയ് 8-ന് തുടങ്ങും.

സി.സി.എസ്.എസ്.-യു.ജി. ഒന്നാം സെമസ്റ്റര്‍ സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മെയ് 2-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

ഒന്ന്, രണ്ട്, നാല് സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മെയ് 3 വരെയും 170 രൂപ പിഴയോടെ 5 വരെയും അപേക്ഷിക്കാം.

Share news
error: Content is protected !!
Scroll to Top