Section

malabari-logo-mobile

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ തിയ്യതികളില്‍ മാറ്റമില്ല ; പ്ലസ് വണ്‍ അപേക്ഷകള്‍ 24 മുതല്‍

HIGHLIGHTS : Higher Secondary and Vocational Higher Secondary first year examination dates remain unchanged; Plus One applications from 24

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ തിയ്യതികളില്‍ മാറ്റമില്ല . നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ 6 മുതല്‍ 16 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ. സെപ്റ്റംബര്‍ 7 മുതല്‍ 16 വരെ വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയും നടക്കും.

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെ നടക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി ചോദ്യമാതൃകകള്‍ പരിചയപ്പെടുന്നതിനു അവസരം നല്‍കുന്നതിനാണ് മാതൃകാ പരീക്ഷ നടത്തുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാവിന്റെ മേല്‍നോട്ടത്തില്‍ വീട്ടിലിരുന്നുതന്നെ എഴുതാവുന്നതാണ്. പരീക്ഷ ടൈംടേബിള്‍ പ്രകാരം നിശ്ചിത സമയത്ത് വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ www.dhsekerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. മാതൃകാ പരീക്ഷ എഴുതിയതിനു ശേഷം അധ്യാപകരുമായി ഡിജിറ്റല്‍ മാധ്യമങ്ങള്‍ മുഖാന്തരം സംശയനിവാരണം നടത്താവുന്നതാണ് . അധ്യാപകര്‍ ആവശ്യമായ സഹായം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതാണ് . പരീക്ഷകളുടെ ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.

sameeksha-malabarinews

ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം ഘട്ട അലോട്ട്‌മെന്റ് തീയതി തീരുമാനിച്ചു. ഓഗസ്റ്റ് 24 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു സ്ട്രീമിലേയ്ക്കും അപേക്ഷ സമര്‍പ്പിച്ച് തുടങ്ങാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 3 ആണ്. ട്രയല്‍ അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 7 നും ആദ്യ അലോട്ട്‌മെന്റ് 13 നും നടക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!