Section

malabari-logo-mobile

വിലക്കയറ്റത്തിന് കാരണം ഇന്ധന വിലവര്‍ധന: പി.ചിദംബരം

HIGHLIGHTS : High inflation due to daily rise in fuel prices: P. Chidambaram

ന്യൂഡല്‍ഹി: രാജ്യത്ത് ഉയര്‍ന്ന തോതിലുള്ള വിലക്കയറ്റത്തിന് കാരണം ഇന്ധന വിലവര്‍ധനവിലെ മുന്നേറ്റമാണെന്ന് മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. മെയ് മാസത്തില്‍ റീടെയ്ല്‍ വിലക്കയറ്റം 6.3 ശതമാനമായി ഉയര്‍ന്നെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് പ്രതികരണം.

ഊര്‍ജ്ജത്തിന്റെയും ഇന്ധനത്തിന്റെയും വിലക്കയറ്റം 37.61 ശതമാനമാണെന്നും ഇതാണ് രാജ്യത്തെയാകെ വിലക്കയറ്റത്തിന്റെ തോത് ഉയര്‍ത്തിയതെന്നും പറഞ്ഞ ചിദംബരം ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില ഉയര്‍ത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയെന്നും പറഞ്ഞു.

sameeksha-malabarinews

‘ഭക്ഷ്യ വിലക്കയറ്റ തോത് 6.3 ശതമാനവും പയര്‍ വര്‍ഗങ്ങളുടെ വിലക്കയറ്റം 9.39 ശതമാനവുമാണ്. കൂടാതെ ഭക്ഷ്യ എണ്ണയുടെ വിലക്കയറ്റം 30 ശതമാനവും. ഇതൊക്കെയാണ് സാമ്പത്തിക രംഗത്തിന്റെ കൃത്യമായ കാര്യക്ഷമത വെളിവാക്കുന്നത്,’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!