നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി

HIGHLIGHTS : High Court orders appointment of nodal officer

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാമേഖല യിലെ പീഡനം സംബ ന്ധിച്ച് പരാതി നല്‍കിയവ ര്‍ക്കെതിരെ നടക്കുന്ന ഭീ ഷണിയും ആക്ഷേപവും തടയണമെന്ന് ഹൈക്കോടതി. പരാതിക്കാര്‍ക്ക് ഭീഷണിനേ രിട്ടാല്‍ അറിയിക്കാന്‍ നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് പ്രത്യേക അന്വേഷകസം ഘത്തോട് (എസ്‌പെ്‌ഐടി) നിര്‍ദേശിച്ചു.

വിമന്‍ ഇന്‍ സിനിമാ കലക്ടീവാണ് വിഷയം കോട തിയെ അറിയിച്ചത്. തുടര്‍ന്നാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുടെ പ്രത്യേക ബെഞ്ചി ന്റെ ഇടപെടല്‍. പരാതി പരിശോധിച്ച് നോ ഡല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കണം. പു തിയ പരാതികളിലെ നടപടി എസ്‌ഐടി കോടതിയെ അറിയിക്കണം. ഡിസംബര്‍ 11ന് വീണ്ടും വിഷയം പരിഗണിക്കുമെന്നും കോ ടതി അറിയിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!