
കോഴിക്കോട് : പൊതു ഇടങ്ങളില്‍ മാലിന്യം നി ക്ഷേപിക്കാന്‍ 900 സ്റ്റീല്‍ ബിന്നു കള്‍ സജ്ജീകരിച്ച് കോര്‍പറേ ഷന്‍. ജൈവ-അജൈവ മാലി ന്യം വേര്‍തിരിച്ച് ശേഖരിക്കുന്നതി നായി രണ്ട് ബിന്നുകളാണ് ഓരോയിടത്തും ഉണ്ടാകുക. ബീ ച്ചിലുള്‍പ്പെടെ ഇതിനകം 100 സ് റ്റീല്‍ ബിന്നുകള്‍ സ്ഥാപിച്ചു. മാലി ന്യമുക്ത കേരളം രണ്ടാംഘട്ടത്തി ന്റെ ഭാഗമായുള്ള പദ്ധതിക്കായി ഒരു കോടി രൂപയാണ് വകയിരു ത്തിയത്.
ആദ്യഘട്ടത്തില്‍ വിനോദസ ഞ്ചാര കേന്ദ്രങ്ങളിലാണ് ഇവ സ്ഥാപിക്കുക. മാലിന്യം നിറയുന്നതിനനുസരിച്ച് ആരോഗ്യവിഭാ ഗം ജീവനക്കാര്‍ ഇവ മാറ്റും. ഇതി നുപുറമെ എല്ലാ വാര്‍ഡുകളിലും എംസിഎഫ് ഒരുക്കുന്നതിനായി 50 കണ്ടെയ്‌നറുകള്‍ കൂടി വാ ങ്ങും. വാര്‍ഡുകളില്‍നിന്ന് ഹരിത കര്‍മസേന ശേഖരിക്കുന്ന മാലി ന്യം ഈ കണ്ടെയ്‌നര്‍ എംസിഎ ഫുകളിലാണ് സൂക്ഷിക്കുക.
ഇതില്‍നിന്നാണ് സംസ്‌കരണ ത്തിനായി കൊണ്ടുപോവുക. ആദ്യഘട്ടത്തില്‍ 25 വാര്‍ഡുക ളില്‍ കണ്ടെയ്നറുകള്‍ സ്ഥാപിച്ചി രുന്നു. ഇത് വിജയകരമായതേ ടെയാണ് മുഴുവന്‍ വാര്‍ഡുകളി ലും കണ്ടെയ്നര്‍ എത്തിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




