Section

malabari-logo-mobile

പ്രശ്‌നങ്ങളുണ്ടാക്കുന്ന പുരുഷന്മാരെയാണ് പൂട്ടിയിടേണ്ടത്; വനിതാ ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ഹൈക്കോടതി

HIGHLIGHTS : High Court criticizes Kozhikode Medical College's night-time restrictions in girls' hostel

കൊച്ചി:കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണങ്ങള്‍ക്കെതിരെ അതിരൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.

പെണ്‍കുട്ടികള്‍ക്ക് മാത്രം ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു .വിദ്യാര്‍ഥികളെ എത്രകാലം പൂട്ടിയിടാന്‍ കഴിയുമെന്നാണ് ?കോടതി ചോദിച്ചു. രാത്രിയില്‍ സ്ത്രീകളെ വിലക്കുന്നത് എന്തിനാണ് ?പെണ്‍കുട്ടികള്‍ക്ക് മാത്രം നിയന്ത്രണം വേണമെന്ന് എങ്ങനെ പറയാനാകും,ക്യാമ്പസ് സുരക്ഷിതമല്ലെങ്കില്‍ ഹോസ്റ്റല്‍ എങ്ങനെ സുരക്ഷിതമാകും .എന്തുകൊണ്ടാണ് ഇവിടെ മാത്രം ഇത്തരം സംസ്‌കാരം ഉണ്ടാകുന്നത് എന്നും കോടതി ചോദിച്ചു .

sameeksha-malabarinews

ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണം ചോദ്യംചെയ്തുകൊണ്ട് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് ഈ പരാമര്‍ശം നടത്തിയത്.

പുറത്തുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലെന്ന് പറഞ്ഞ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് മാത്രം എന്തിനാണെന്ന് ചോദിച്ചു . തനിക്ക് പെണ്‍കുട്ടികള്‍ ഇല്ലാത്തതു കൊണ്ടാണ് ഈ നിയന്ത്രണത്തെ എതിര്‍ക്കുന്നത് എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് ശ്രദ്ധയില്‍ പെട്ടതായിയും എന്നാല്‍ ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളില്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന അടുത്ത ബന്ധുക്കള്‍ തനിക്കുണ്ടെന്നും ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പ്രശ്‌നങ്ങളുണ്ടാക്കുന്ന പുരുഷന്മാരെയാണ് പൂട്ടിയിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരുഷന്മാര്‍ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി സ്ത്രീകളെ അനുവദിച്ചു കൂടെ എന്നും ജസ്റ്റിസ് ചോദിച്ചു

ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്കുള്ള സമയ നിയന്ത്രണം പിന്‍വലിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി ഇപ്പോഴും കോടതി പരിഗണിച്ചു കൊണ്ടിരിക്കുകയാണ്.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!