HIGHLIGHTS : Hevitorous tipper lorries are prohibited from passing through Chemmad

പുതിയ ബസ് സ്റ്റാന്റ് തുറന്നതോടെ ചെമ്മാട്ടെ ഗതാഗതകുരുക്കിനു ഏറെ ആശ്വാസം പകര്‍ന്നതായി യോഗം വിലയിരുത്തി. ചെമ്മാട് ജംഗ്ഷനില്‍ കൊടിഞ്ഞിറോഡിലേക്ക് ബസ്സുകള്‍ കയറ്റി നിര്‍ത്തുന്നത് കര്‍ശനമായി നിരോധിക്കും. ഇവിടെ നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിക്കും. നിര്‍ണയിക്കപ്പെട്ട സ്റ്റോപ്പുകളില്ലാതെ ബസ്സുകള്‍ നിര്‍ത്തരുത്. പോലീസ് സ്റ്റേഷന്‍ പരിസരത്തും താലൂക്ക് ആസ്പത്രി കാന്റീനിനു സമീപവും ബസ് സ്റ്റോപ്പുകള്‍ അടുത്ത ദിവസം സ്ഥാപിക്കും. താലൂക്ക് ആശുപത്രിമോര്‍ച്ചറിക്ക് സമീപം ബസ് സ്റ്റോപ്പ് സൂചന ബോര്‍ഡ് സ്ഥാപിക്കും. പരപ്പനങ്ങാടി ഭാഗത്ത് നിന്നു വരുന്ന ബസ്സുകള്‍ക്ക് ഖദീജ ഫാബ്രിക്സിനു എതിര്‍വശം ബസ്സില്‍ ആളുകളെ ഇറക്കാം.
ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകിരക്കും. ചെയര്‍മാന്‍ കെ പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജോ ആര്‍ടിഒ എം വി സുബൈര്‍, സബ് ഇന്‍സ്പെക്ടര്‍ റഫീഖ്, സംസാരിച്ചു. സിപി സുഹ്റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, വഹീദ ചെമ്പ പങ്കെടുത്തു.
