പാലത്തിങ്ങല്‍ പള്ളിപ്പടിയില്‍ സി.സി.ടി.വി. കാമറകള്‍ സ്ഥാപിച്ചു

തിരൂരങ്ങാടി: കടലുണ്ടിപ്പുഴയിലും റോഡ്പരിസരങ്ങളിലും മാലിന്യം തള്ളുന്നത് അടക്കമുള്ള സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭ സി.സി.ടി.വി. കാമറകള്‍ സ്ഥാപിച്ചു.

ഒന്നാം ഡിവിഷന്‍ പള്ളിപ്പടിയില്‍ പാലത്തിങ്ങല്‍ പഴയപാലത്തിന് സമീപമാണ് കാമറകള്‍ സ്ഥാപിച്ചത്.

നഗരസഭാ ഉപാധ്യക്ഷ സി.പി. സുഹ്റാബി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ സമീന മൂഴിക്കല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, ചെമ്പ വഹീദ, എം.സുജിനി, കൗണ്‍സിലര്‍മാരായ പി.കെ. അബ്ദുല്‍ അസീസ്, മുസ്തഫ പാലാത്ത്, ജെ.എച്ച്.ഐ . സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top