താനൂര്‍ മൂലക്കലില്‍ വീണ്ടും അപകടം

താനൂര്‍: മൂലക്കല്‍ വളവില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മംഗലാപുരത്തു നിന്നും ആലുവയ്ക്ക് പോവുകയായിരുന്നു ചരക്കുവണ്ടിയും, കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയും തമ്മില്‍ ആണ് കൂട്ടിയിടിച്ചത്.

പുലര്‍ച്ചെ 5.30 മണിയോടെയാണ് അപകടമുണ്ടായത്. ചരക്കു ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് പരിക്കേറ്റു. ലോറിയില്‍ നിന്നും റോഡില്‍ പരന്നൊഴുകിയ രാസപദാര്‍ത്ഥം താനൂര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വെള്ളമൊഴിച്ച് അപകടം ഒഴിവാക്കി.

താനൂര്‍ എസ്.എച്.ഒ ജീവന്‍ ജോര്‍ജിന്റേയും, എസ്.ഐ ശ്രീജിത്തിന്റേയും ട്രോമാകെയര്‍ വളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ ഗതാഗതം നിയന്ത്രിച്ചു.

 

Share news
error: Content is protected !!
Scroll to Top