HIGHLIGHTS : CBI raids 15 places against Lalu Prasad Yadav

റെയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേയില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമി എഴുതി വാങ്ങിയെന്ന പുതിയ കേസിലാണ് സിബിഐ അന്വേഷണ സംഘം പരിശോധന നടത്തുന്നത്. 2004 മുതല്‍ 2009 വരെയുള്ള കാലയളവില്‍ റെയില്‍വേ മന്ത്രിയായിരിക്കവേയാണ് കേസിനാസ്പദമനായ സംഭവങ്ങളുണ്ടായത്.
കാലിത്തീറ്റ കുംഭകോണക്കേസില്‍ ജാമ്യം ലഭിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് രാഷ്ട്രീയ ജനതാദള്‍ മേധാവിയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതി ആരോപണങ്ങളുമായി സി.ബി.ഐ രംഗത്തുവന്നിരുക്കുന്നത്.
