നെടുമ്പാശേരിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ അജ്ഞാതരുടെ ആക്രമണമേറ്റ പ്രവാസി മരിച്ചു

മലപ്പുറം : ദുരൂഹ സാഹചര്യത്തില്‍ ഗുരുതര പരിക്കുകളോടെ അജ്ഞാതര്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുല്‍ ജലീല്‍ ആണ് മരിച്ചത്. വിദേശത്ത് നിന്നും എത്തിയ ഇയാളെ കഴിഞ്ഞ ദിവസമാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ചിലരെ തിരിച്ചറിഞ്ഞുവെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ആക്രമിച്ചതിന് ശേഷം അബ്ദുല്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നില്‍ സ്വര്‍ണ്ണ കടത്തു സംഘമാണ് എന്നാണ് സൂചന. ഈ മാസം 15നാണ് ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി എത്തിയത്.

സുഹൃത്തുക്കള്‍ക്ക് ഒപ്പം വീട്ടില്‍ എത്താം എന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ജലീലിനെ കാണാതെ ആയതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

 

Share news
error: Content is protected !!
Scroll to Top