ജമ്മു-ശ്രീനഗര്‍ പാതയില്‍ തുരങ്കം തകര്‍ന്ന് അപകടം

ജമ്മു- ശ്രീനഗര്‍ ദേശീയ ഹൈവേയില്‍ നിര്‍മ്മാണത്തലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. റമ്പാനിലാണ് തുരങ്കം ഇടിഞ്ഞ് അപകടം ഉണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

ആറ് മുതല്‍ ഏഴ് വരെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ജെസിബിയുടെ സഹായത്തോടെ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അമിതമായി മണ്ണ് മുകളിലേക്ക് ഇടിഞ്ഞുവീണത് കൊണ്ട് അത് മുഴുവനായി മാറ്റിയാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം നടക്കൂ. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനാല്‍ ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചു.

 

Share news
error: Content is protected !!
Scroll to Top