Section

malabari-logo-mobile

ഹേമന്ത് സോറന്‍ ഇഡി കസ്റ്റഡിയില്‍; ചംപയ് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

HIGHLIGHTS : Hemant Soren in ED custody; Champay Soren Chief Minister of Jharkhand

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഖനന അഴിമതി കേസില്‍ ഇ ഡി കസ്റ്റഡിയില്‍. രാജ്ഭവനിലെത്തി ഗവര്‍ണര്‍ സി പി രാധാകൃഷ്ണന് ഹേമന്ത് സോറന്‍ രാജിക്കത്ത് കൈമാറി. കസ്റ്റഡിയിലുള്ള സോറന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം രാജ്ഭവനിലെത്തിയാണ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയതെന്ന് ജെഎംഎം എംപി മഹുവ മാജി അറിയിച്ചു.

ഹേമന്ത് സോറന്‍ അറസ്റ്റിലായതിന് പിന്നാലെ ചംപയ് സോറന്‍ മുഖ്യമന്ത്രിയാകും. ഭരണകക്ഷി എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലെത്തി ചംപയ് സോറന്‍ ഗവര്‍ണറെ കണ്ടു. നേരത്തെ, ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറന്‍ മുഖ്യമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

sameeksha-malabarinews

ഹേമന്ത് സോറന്റെ ഡല്‍ഹിയിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡില്‍ 36 ലക്ഷം രൂപ പിടിച്ചെടുത്തതിനു പിന്നാലെയാണ് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!