ആനങ്ങാടിയിലെ വ്യപാര സ്ഥാപനങ്ങളിലെ മോഷണ പരമ്പര; പ്രതി പിടിയില്‍

പരപ്പനങ്ങാടി: ആനങ്ങാടിയില്‍ മോഷണം നടത്തിയ പ്രതിയെ പരപ്പനങ്ങാടി പോലീസ് പിടികൂടി. താനൂര്‍ പുത്തന്‍തെരു മൂര്‍ക്കാടന്‍ ഹൗസ് പ്രദീപ് (45) ാണ് പിടിയിലായത്. 20 ാം തീയതി പുലര്‍ച്ചെ ആനങ്ങാടി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അറേബ്യന്‍ ടേസ്റ്റി എന്ന ഫാസ്റ്റ് ഫുഡ് കടയിലെ ലോക്ക് തകര്‍ത്തു 62000 രൂപ മോഷണം പോയിരുന്നു. നിരവധി സിസിടീവികളും മറ്റും പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.

പിടികൂടുന്ന സമയം ഇയാളില്‍നിന്ന് കണ്ടെടുത്ത മോട്ടോര്‍ സൈക്കിള്‍ കോഴിക്കോട് നിന്ന് മോഷണം ചെയ്തതാണ്. കേസ് നിലവിലുണ്ട്. താനൂര്‍ . തിരൂര്‍, വളാഞ്ചേരി കൂടാതെ കോഴിക്കോട് ജില്ലയിലെ നിരവധി സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ മോഷണത്തിന് കേസുകള്‍ നിലവിലുണ്ട്.

താനൂര്‍ ഡി.വൈ.എസ്.പി വി വി ബെന്നിയുടെയും പരപ്പനങ്ങാടി എസ് ഐ
അരുണിന്റെയും നേതൃത്വത്തില്‍ പരപ്പനങ്ങാടി പോലീസും താനൂര്‍ ഡാന്‍സഫ് അംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി താനൂര്‍ പൂരപ്പറമ്പ് ഉത്സവം നടക്കുമ്പോള്‍ പ്രദേശത്തു വീടുകളിലും കടകളിലും മോഷണം നടത്താന്‍ ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ ആണ് പോലീസ് പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top