Section

malabari-logo-mobile

ഹെല്‍മറ്റിട്ടവര്‍ക്കും സീറ്റ്ബല്‍റ്റിട്ടവര്‍ക്കും ഫ്രീ പായസ കിറ്റ്

HIGHLIGHTS : മലപ്പുറം: നിരത്തില്‍ നിയമം പാലിച്ച് എത്തുന്ന വാഹന യാത്രക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് സമ്മാനം കൊടുക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ...

മലപ്പുറം: നിരത്തില്‍ നിയമം പാലിച്ച് എത്തുന്ന വാഹന യാത്രക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് സമ്മാനം കൊടുക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. ഹെല്‍മെറ്റ് ,സീറ്റ് ബെല്‍റ്റ് ധരിച്ചുവരുന്ന വാഹന യാത്രക്കാര്‍ക്കും സുപ്രീംകോടതിവിധി പാലിച്ച് ബൈക്കില്‍ രണ്ടുപേര്‍ ഹെല്‍മെറ്റ് വെച്ച് വന്ന യാത്രക്കാര്‍ക്കും കാറിന്റ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിച്ച എല്ലാ യാത്രക്കാര്‍ക്കും പായസ കിറ്റ് നല്‍കുകയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. വാഹന അപകടങ്ങള്‍ മൂലം കുടുംബത്തിലെ ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍ക്കാതെ ഇരിക്കുക എന്ന ലക്ഷ്യം വച്ചാണ് ഇത്തരമൊരു പരിപാടി മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആവിഷ്‌കരിച്ചത്.

ഹെല്‍മെറ്റ് സീറ്റ് ബെല്‍റ്റ് ധരിച്ചവര്‍ വീടുകളില്‍ തിരിച്ചെത്തും എന്നുള്ള വിശ്വാസം കൊണ്ടാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇത്തരമൊരു പരിപാടി ആവിഷ്‌കരിച്ചത് എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ജില്ല ആര്‍ടിഓ ടി.ജി ഗോകുല്‍ പറഞ്ഞു.

sameeksha-malabarinews

സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നോമ്പ് കാലത്ത് നോമ്പുതുറ സമയത്ത് അപകടങ്ങള്‍ കുറക്കാന്‍ നോമ്പുതുറ ഒരുക്കിയതും വിവിധ മത സംഘടനകളുടെ സഹായത്തോടെ പള്ളികള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ നടത്തിയതും ഏറെ ശ്രദ്ധേയമായിരുന്നു. കൂടാതെ വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രക്കായി ഓപ്പറേഷന്‍ സ്‌കൂള്‍ സോണ്‍ എന്ന പേരില്‍ ജില്ലയില്‍ പരിശോധനയും ബോധവല്‍ക്കരണം നടത്തിയത് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വന്‍ പിന്തുണയാണ് ലഭിച്ചത്. ജില്ലയില്‍ ബസുകളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനുവേണ്ടി എന്‍ഫോഴ്‌സ്‌മെന്റ് ജില്ലാആര്‍ടിഒ തന്നെ മഫ്തിയില്‍പരിശോധന നടത്തിയും മികവുറ്റ പ്രവര്‍ത്തനമാണ് ജില്ലയില്‍ കാഴ്ചവച് കേരളത്തിനു തന്നെ മാതൃകയാണ് ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ ഈ പ്രവര്‍ത്തനം. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അപകടമരണങ്ങള്‍ കുറക്കാന്‍ സാധിച്ചു എന്നതും ശ്രദ്ധേയമായ നേട്ടമാണ്.

എന്‍ഫോഴസ്‌മെന്റ് ജില്ല ആര്‍ടിഒ ടി ജി ഗോഗുല്‍ എം വി ഐമാരായ ഷബീര്‍ മുഹമ്മദ്, കെ വി റെജിമോന്‍, എസ് എം മനോജ് കുമാര്‍, ബി ജയപ്രകാശ്, വി ഐ അസീം എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറം തിരൂരങ്ങാടി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രീകരിച്ച് വ്യത്യസ്തമായ പരിപാടി ഒരുക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!