Section

malabari-logo-mobile

സിനിമാ ടിക്കറ്റുകളിലെ വിനോദനികുതി നിര്‍ത്തിയിട്ടില്ല

HIGHLIGHTS : തിരുവനന്തപുരം: സിനിമാടിക്കറ്റുകളിന്‍മേല്‍ ഉണ്ടായിരുന്ന വിനോദനികുതി ഈടാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ നിര്‍ത്തിവെച്ചതായ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന്

തിരുവനന്തപുരം: സിനിമാടിക്കറ്റുകളിന്‍മേല്‍ ഉണ്ടായിരുന്ന വിനോദനികുതി ഈടാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ നിര്‍ത്തിവെച്ചതായ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ വിഷയത്തില്‍ കോടതി യാതൊരുവിധ സ്റ്റേയും ഏര്‍പ്പെടുത്തിയിട്ടില്ല.

ജി.എസ്.ടി നിലവില്‍ വന്നപ്പോഴാണ് സിനിമാടിക്കറ്റുകളിന്‍മേല്‍ ഉണ്ടായിരുന്ന വിനോദനികുതി സര്‍ക്കാര്‍ ഒഴിവാക്കിയത്. എന്നാല്‍ 2019 ജനുവരി ഒന്നുമുതല്‍ സിനിമാ ടിക്കറ്റുകളില്‍മേലുണ്ടായിരുന്ന ജി.എസ്.ടി നിരക്കുകള്‍ ആറുശതമാനവും 10 ശതമാനവും കുറച്ചപ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന വിനോദനികുതി സര്‍ക്കാര്‍ പുനഃസ്ഥാപിച്ചിരുന്നു. 100 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് അഞ്ചുശതമാനവും, 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും വിനോദനികുതി സെപ്റ്റംബര്‍ ഒന്നുമുതല്‍ ഈടാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തരവിടുകയായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!