Section

malabari-logo-mobile

താനൂരില്‍ റെയില്‍വേ വികസനത്തിന് പച്ചക്കൊടി :എം.എല്‍.എ ഫണ്ടില്‍ നിന്നും ഒന്നര കോടി അനുവദിച്ചു

HIGHLIGHTS : താനൂര്‍: കേരളത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ താനൂര്‍ റെയില്‍വേ സ്റ്റേഷന് ഒന്നരക്കോടി രൂപയുടെ വികസന പ്രവൃത്തികള്‍ക്ക് തുടക്കമാവുന്നു. വ...

താനൂര്‍: കേരളത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ താനൂര്‍ റെയില്‍വേ സ്റ്റേഷന് ഒന്നരക്കോടി രൂപയുടെ വികസന പ്രവൃത്തികള്‍ക്ക് തുടക്കമാവുന്നു. വി. അബ്ദുറഹിമാന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ നിന്നുമാണ് തുക വകയിരുത്തിയത്.

അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടിയിരുന്ന റെയില്‍വേസ്റ്റേഷന് ആശ്വാസം പകരുന്നതാണ് പുതിയ വികസന പദ്ധതികള്‍. സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ച് പുതുക്കി നിര്‍മ്മിക്കും. പുതിയ ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, കാത്തിരിപ്പ് കേന്ദ്രം, ടോയ്ലറ്റ് കോംപ്ലക്സ്, ഒന്നാം പ്ലാറ്റ് ഫോമില്‍ മേല്‍ക്കൂര, പ്ലാറ്റ്ഫോമില്‍ വിപുലമായ ഇരിപ്പിട സൗകര്യം, മിനിമാസ്റ്റ് ഉള്‍പ്പെടുന്ന വൈദ്യുത വിളക്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

sameeksha-malabarinews

പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് വി.അബ്ദുറഹിമാന്‍ എം.എല്‍.എ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!