ഓണചങ്ങാതി ഓണാഘോഷം

പരപ്പനങ്ങാടി:പരപ്പനങ്ങാടി രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്റെയും ലയണ്‍സ് ക്ലബ്ബിന്റെയും പരപ്പനങ്ങാടി ബി ആര്‍ സിയുടെയും ആഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ഓണചങ്ങാതി ഓണാഘോഷം പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്തിന്റെ വസതിക്ക് സമീപം നടക്കുന്ന പരിപാടിയില്‍ ബി ആര്‍ സിക്ക് കീഴിലുള്ള കിടപ്പിലായ ഭിന്നശേഷി കുട്ടികള്‍ ഉള്‍പ്പെടെ 90 കുട്ടികള്‍ പങ്കെടുക്കും. ഉദ്ഘാടനം പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ ഫിറോസ് ബാബു നിര്‍വഹിക്കും. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

മുനിസിപ്പല്‍ കൗണ്‍സിലര്‍ ഹനീഫ കൊടപ്പാളി, കാട്ടുങ്ങല്‍ മുഹമ്മദ്കുട്ടി, ബി ആര്‍ സി ട്രെയിനര്‍ പി കൃഷ്ണന്‍, ഫൈസല്‍ പുളിക്കലകത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top