സ്‌നേഹ വീടിന് തറക്കല്ലിട്ടു

നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന് കുടുംബത്തിന് സ്‌നേഹ വീടിന് തറക്കല്ലിട്ടു. എടക്കര ഇല്ലിക്കാട്ട് കോളനിയില്‍ മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട ഇടത്തൊടിക ബാബുവിനും കുടുംബത്തിനും നിര്‍മിച്ചു നല്‍കുന്ന സ്‌നേഹ വീടിന് തറക്കല്ലിട്ടു. എന്‍.എഫ്.പി.ആര്‍.നാഷണല്‍ പ്രസിഡന്റ് പ്രകാശ് പി.തോമസ് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

കോളനിയിലെ 50 കുടുംബങ്ങള്‍ക്ക് നല്‍കിയ ബെഢിന്റെയും സാധന സാമഗ്രികളുടെ കൈമാറ്റം പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി.കെ.എ.സുരേഷ് ബാബു നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ബി. കൃഷ്ണകുമാര്‍ ആലപ്പുഴ, ശശികുമാര്‍ കാളികാവ്, സന്തോഷ് കാപ്രാട്ട് ,അന്‍സാര്‍ ബീഗം, വാഹിദ ആലുവ, എ.പി.അബ്ദുള്‍ സമദ്, ജെ.എ. ബീന സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top