മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ രാം ജഠ്മലാനി അന്തരിച്ചു

ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ രാം ബൂല്‍ചന്ദ് ജഠ്മലാനി(95)അന്തരിച്ചു. ഡല്‍ഹിയിലെ വസതയില്‍ വെച്ചായിരുന്നു അന്ത്യം. വാജ്‌പേയി സര്‍ക്കാരിലെ നിയമമന്ത്രിയായിരുന്നു. പിന്നീട് ബിജെപിയില്‍ നിന്ന് രാജിവെച്ചു.

18 ാമത്തെ വയസില്‍ അഭിഭാഷകനായ അദേഹം 1959 ല്‍ കെ എം നാനാവതി സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസിലെ പ്രോസിക്യൂട്ടറായിരുന്നു. ബാര്‍ കൗണ്‍ലില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. നിലവില്‍ ആര്‍ജെഡിയുടെ രാജ്യസഭാ അംഗമാണ്.

രത്‌ന ജഠ്മലാനി, ദര്‍ഗ ജഠ്മലാനി എന്നിവര്‍ ഭാര്യമാരാണ്. രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്. മക്കളായ മഹേഷ് ജഠ്മലാനിയും റാണി ജഠ്മലാനിയും പ്രമുഖ അഭിഭാഷകരാണ്.

Related Articles