Section

malabari-logo-mobile

ഇന്ത്യയിലെ രണ്ടാമത്തെ മുത്തലാഖ് കേസ് പരപ്പനങ്ങാടി കോടതിയില്‍

HIGHLIGHTS : മലപ്പുറം : ഏറെ ചര്‍ച്ചയായ മുത്തലാഖ് നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം രാജ്യത്ത് രണ്ടാമത്തെ കേസ് പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയില്...

മലപ്പുറം : ഏറെ ചര്‍ച്ചയായ മുത്തലാഖ് നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം രാജ്യത്ത് രണ്ടാമത്തെ കേസ് പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്തു. മലപ്പുറം കടലുണ്ടിനഗരം ആനങ്ങാടി സ്വദേശിനി പീടിയേക്കല്‍ ഫസീല(23)യാണ് ഭര്‍ത്താവ് താനൂര്‍ കാളാട് സ്വദേശി പട്ടാരിപറമ്പ് പപ്പടകത്ത് അബ്ദുസമദിനെതിരെ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. പരപ്പനങ്ങാടി പോലീസിനോടാണ് കോടതി കേസന്വേഷിച്ച് നടപടിയെടുക്കാന്‍ ആവിശ്യപ്പെട്ടിരിക്കുന്നത്

മുന്‍ ഗവ. പ്ലീഡറായ അഡ്വ. കെ.കെ സൈതലവി മുഖേനേയാണ് ഇവര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയതത്.

sameeksha-malabarinews

പരാതിയില്‍ പറയുന്നത. പെണ്‍കുട്ടിയുടെ പഠനകാലത്ത് തുടര്‍പഠനം നടത്താമെന്ന ഉറപ്പില്‍ ഫസീലയെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് തുടര്‍പഠനത്തിനും ഭര്‍ത്താവ് അനുവദിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന പരീക്ഷാസമയത്ത് യുവതി വീട്ടിലേക്ക് വരികയായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള ബന്ധം വഷളാവുകയും ഭര്‍ത്താവ് അബ്ദുസമദ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.

ഇതിനിടെ മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത് ചൂടാറുംമുമ്പെ മുസ്ലീംലീഗിന്റെ പ്രാദേശികനേതാവും യുഡിഎഫ് ഭരണകാലത്ത് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡറുമായിരുന്ന ഒരാള്‍ പുതിയ മുത്തലാഖ് നിയമത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തുന്ന ഒരു കേസ് ഫയല്‍ ചെയ്തതും വിവാദമാകുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!