കുളമായ റോഡില്‍ വസ്ത്രമലക്കി: പരപ്പനങ്ങാടിയില്‍ കോണ്‍ഗ്രസ്സിന്റെ വ്യത്യസ്തമായ പ്രതിഷേധം

പരപ്പനങ്ങാടി: തകര്‍ന്ന് മരണക്കുഴികള്‍ രൂപപ്പെട്ട പരപ്പനങ്ങാടി – കടലുണ്ടി റോഡില്‍ വ്യത്യസ്തമായ ഒരു പ്രതിഷേധത്തിന് നാട്ടുകാര്‍ സാക്ഷിയായി. ഗതാഗതം അസാധ്യമായ സാഹചര്യത്തില്‍ അടിയന്തിരമായി റോഡ് റിപ്പയര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പരപ്പനങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റിയാണ് റോഡില്‍ രൂപം കൊണ്ട വലിയ ഗര്‍ത്തങ്ങളിലെ ചളിവെള്ളത്തില്‍ വസ്ത്രമലക്കി പ്രതിഷേധിച്ചത്.

പ്രതിഷേധ മാര്‍ച്ചില്‍ പരപ്പനങ്ങാടി മണ്ഡലം പ്രസിഡന്റ് എ.ശ്രീജിത്ത് സ്വാഗതം പറഞ്ഞു. നെടുവ മണ്ഡലം പ്രസിഡന്റ് പി.ഒ.അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു.ഡി.സി.സി മെമ്പര്‍ വി.പി.ഖാദര്‍ ഉല്‍ഘാടനം ചെയ്തു .കെ .പി ഷാജഹാന്‍ മുഖ്യപ്രഭാഷണം നടത്തി.

കെ.പി.കോയ സിദ്ധീഖ് ,സി.പി. മുജീബ്, ജിതേഷ്ഒ.രാമകൃഷ്ണന്‍, പാണ്ടി അലി, ശബ്‌നം മുരളി, കെ ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.ബി.പി. ഷിഹാബ്, നൗഷിര്‍ ബാര്‍, നന്ദന്‍, ഉമേഷ്, ജിതേഷ് ,അഭിന്‍, തുടങ്ങിയവര്‍ വസ്ത്രമലക്കല്‍ പ്രതിഷേധത്തിന് മുമ്പേ ചെട്ടിപ്പടിയില്‍ നിന്നാരംഭിച്ച പ്രകടനത്തിന് നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top