Section

malabari-logo-mobile

ചന്ദ്രയാന്‍- 2 : വിക്രം ലാന്ററുമായി ബന്ധം നഷ്ടപ്പെട്ടു, വേദനയോടെ രാജ്യം

HIGHLIGHTS : ബംഗളൂരു : ചന്ദ്രയാന്‍ രണ്ടിന്റെ ദൗത്യം ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്റിങ്ങ് നടത്തുമെന...

ബംഗളൂരു : ചന്ദ്രയാന്‍ രണ്ടിന്റെ ദൗത്യം ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്റിങ്ങ് നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിക്രം ലാന്‍ഡര്‍ മുന്‍ നിശ്ചയിച്ച പാതയില്‍ നിന്നും തെന്നിമാറുകയായിരുന്നു. ചന്ദ്രയാന്‍ 2 ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ നാഴികക്കലാകുമെന്ന പ്രതീക്ഷിയിലായിരുന്ന രാജ്യത്തെ ശാസ്ത്രലോകം.

ചന്ദ്രോപരിതലത്തില്‍ നിന്നും വെറും 2.1 കിലോമീറ്റര്‍ മാത്രം ശേഷിക്കെ് വിക്രം ലാന്ററുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നെന്ന് ഐഎസ്ആര്‍ഓ ചെയര്‍മാന്‍ കെ. ശിവന്‍ രാജ്യത്തെ അറിയിച്ചു. ദൗത്യം ലക്ഷ്യത്തിലെത്താതിന്റെ കാരണങ്ങള്‍ ഐഎസ്‌ഐര്‍ഓ പഠിച്ചുവരികയാണ്.
നിരാശപ്പെടരുത്, പ്രതീക്ഷ കൈവിടരുത്, നമ്മള്‍ വിജയം നേടുകതന്നെ ചെയ്യുമെന്ന് പ്രധാനമന്ദ്രി ഐഎസ്‌ഐര്‍ഓ ശാസ്ത്രജ്ഞരോട് പറഞ്ഞു.

sameeksha-malabarinews

എന്നാല്‍ ദൗത്യം പൂര്‍ണ്ണതയിലെത്തിയില്ലെങ്ങിലും വിക്രം ലാന്ററും പ്രഗ്വാന്‍ റോവറുമൊഴികെയുള്ളവ ചന്ദ്രന്റെ ഭ്രമണപഥത്തിലുണ്ടെന്നും അവ ചന്ദ്രനെ വലം വെയ്ക്കുന്നുണ്ടെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനാല്‍ ഭ്രമണപഥത്തില്‍ നിന്നും നിരവധി ചിത്രങ്ങള്‍ പകര്‍ത്താന്‍ ഐഎസ്ആര്‍ഓക്ക് കഴിയുമെന്നാണ് കരുതുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!