Section

malabari-logo-mobile

ന്യൂനമര്‍ദ്ധം ശക്തിപ്രാപിക്കുന്നു : തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടങ്ങി

HIGHLIGHTS : കൊച്ചി: കഴിഞ്ഞ തവണ കനത്ത പ്രളയം അനുഭവപ്പെട്ട കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടങ്ങി. ഇന്നലെ രാത്രിമ മുതല്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകള...

കൊച്ചി: കഴിഞ്ഞ തവണ കനത്ത പ്രളയം അനുഭവപ്പെട്ട കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടങ്ങി. ഇന്നലെ രാത്രിമ മുതല്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് കനത്ത മഴ അനുഭവപ്പെടുന്നത്.
പമ്പ, അച്ചന്‍കോവിലാര്‍, മണിമലയാര്‍ നദികളില്‍ ജലനിരപ്പുയരുകയാണ്. പമ്പാനദിയില്‍ പത്തടി വെള്ളമാണ് ഒരുദിവസം കൊണ്ട് കൂടിയത്.

മധ്യകേരളത്തിലും കനത്ത മഴ തുടരുകയാണ്.മീനച്ചിലാറിലെ ജലനിരപ്പ് ഉയരുകയാണ്. കോട്ടയത്തും പാലയിലും, ഈരാറ്റുപേട്ടയിലും കനത്തമഴയാണ് അനഭവപ്പെടുന്നത്. ഇത് തുടരുകയാണങ്ങില്‍ കുമരകം, അയ്മനം പോലുള്ള സ്ഥലങ്ങള്‍ വെള്ളം കയറും

sameeksha-malabarinews

എറണാകുളത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ജില്ലയുടെ കിഴക്കന്‍മേഖലയില്‍ പലയിടങ്ങളിലും വെള്ളം കയറി ഒറ്റപ്പെട്ടിരിക്കുകയാണ്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ധമാണ് ഇപ്പോഴുണ്ടാകുന്ന മഴയക്ക് കാരണം. ചിലയിടത്ത് തീവ്രമഴയും പെയ്യാനിടയുണ്ട്.

ഇന്ന് തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
മലപ്പുറത്തും കോഴിക്കോട്ടും ഇന്നും റെഡ് അലര്‍ട്ടാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!