മതേതരകേരളത്തിന്റെ ഉത്തമ മാതൃകയിതാ…. പോത്തുകല്ല് പള്ളിയില്‍ പോസ്റ്റ്‌മോര്‍ട്ടം ടേബിളൊരുക്കിയ മനസ്സിന് നന്ദിപറയുന്ന ആരോഗ്യവകുപ്പുദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു

നിലമ്പൂര്‍:  കവളപ്പാറയിലെ ദുരന്തഭുമിയില്‍ നിന്നുമെത്തിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ട്ം ചെയ്യുന്നത് നിലമ്പൂരിലേയോ മഞ്ചേരിയിലേയോ സര്‍ക്കാര്‍ ആശുപത്രിയിലല്ല.. പോത്തുകല്ലിലെ ഒരു നിസ്‌കാരപള്ളിയിലാണ്. ഈ വിവരങ്ങള്‍ പുറംലോകത്തോട് വിളിച്ചുപറയുന്ന മഞ്ചേരി മെഡിക്കല്‍ കോളേജിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ വീഡിയോ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ മതേതരമനസ്സിന്റെ ഉത്തമമാതൃകയാണ് പോത്തുകല്ലിലെ മുജാഹിദ് പള്ളിയില്‍ നമ്മള്‍ കാണുന്നതെന്ന് പരമേശ്വരന്‍ എന്ന ജീവനക്കാരന്‍ നമ്മോട് പറയുന്നു. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെ അറ്റന്ററാണ് പരമേശ്വരന്‍.

ഭൂദാനം കവളപ്പാറയില്‍ നിന്നും ലഭിക്കുന്ന മൃതദേഹങ്ങള്‍ ഇവിടെ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. ഇതിനായി നിസ്‌കാരം നടക്കുന്ന ഹാളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ താത്കാലികമായി ഒരുക്കിയിരിക്കുന്നുണ്ട്. ഇവിടേക്ക് എത്തുന്ന മൃതദേഹങ്ങള്‍ക്ക് ജാതിയില്ല, മതമില്ല എന്ന ഇദ്ദേഹം നമ്മളെ ഓര്‍മ്മപ്പിക്കുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മിലടിക്കുന്ന മതവൈരത്തിന്റെ വ്യക്താക്കള്‍ക്കാണ് താനീവീഡിയോ സമര്‍പ്പിക്കുന്നവെന്നും അദ്ദേഹം പറയുന്നു.
വൈറലായ വീഡിയോ

Share news
error: Content is protected !!
Scroll to Top