തിരൂരില്‍ വെള്ളക്കെട്ടില്‍ വീണകുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവ് മരിച്ചു

തിരൂര്‍: വെള്ളക്കെട്ടില്‍ വീണ മകനെയും ഭാര്യ സഹോദരന്റെ മകനെയും രക്ഷിച്ചെങ്കിലും യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തിരുന്നാവായ അജിതപ്പടി സ്വദേശി കൊണ്ടോംപറമ്പില്‍ അബ്ദുല്‍ റസാഖ്(38) ആണ് മരിച്ചത്.

തിരുന്നാവായ സൗത്ത് പല്ലാറിലെ വയലിലെ വെള്ളക്കെട്ടില്‍ കാല്‍ വഴുതിവീണ മകന്‍ അലാവുദ്ദീമനെയും ഭാര്യയുടെ സഹോദരന്റെ മകന്‍ നിഹാലിനെയും രക്ഷിക്കുന്നതിനിടയിലാണ് സംഭവം. ഇവരെ രക്ഷിച്ച് കരക്കെത്തിച്ചെങ്കിലും റസാഖിന് കയറാന്‍ സാധിച്ചില്ല. ഉടനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മഴയില്‍ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് റസാഖും കുടുംബവും ഭാര്യാ സഹോദരന്റെ സൗത്ത് പല്ലാറിലെ വീട്ടിലായിരുന്നു താമസം. വിദേശത്ത് ജോലി ചെയ്തിരുന്ന റസാഖ് വരുന്ന 30 ന് തിരിച്ചുപോകാനിരിക്കുകയായിരുന്നു.

ഭാര്യ: നസീറ. മക്കള്‍:അലാവുദ്ദീന്‍,സഹദിയ,അമീന്‍.

Share news
error: Content is protected !!
Scroll to Top