ക്ലീനിംഗ് ഉപകരണങ്ങള്‍ നല്‍കി

പരപ്പനങ്ങാടി:പ്രളയത്തില്‍ വെള്ളം കയറി ഇറങ്ങിയ വീടുകള്‍ വൃത്തിയാക്കുന്നതിനുള്ള ക്ലീനിംഗ് ഉപകരണം വിതരണം ചെയ്തു. ചെട്ടിപ്പടി അലാകൈഫക് ചാരിറ്റബിള്‍ സൊസൈറ്റിയാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്കും മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഉപകരണങ്ങള്‍ കൈമാറിയത്.

ഇരുപതോളം വീതം ബക്കറ്റ്, വൈപ്പര്‍, കപ്പ് തുടങ്ങിയ വിവിധ ഉപകരണങ്ങളാണ് നല്‍കിയത്.

കൊടക്കാട് ദുരിത്വാശ്വാസ ക്യാമ്പ് ചെയര്‍മാന്‍ നിസാര്‍ കുന്നുമ്മല്‍ സി വി സുല്‍ഫിക്കറില്‍ നിന്നും ഉപകരണങ്ങള്‍ ഏറ്റു വാങ്ങി. ക്യാമ്പ് കണ്‍വീണര്‍ വിശ്വനാഥന്‍, മുജീബ് കോഴിശ്ശേരി,അമീന്‍ തങ്ങള്‍, വില്ലേജ് ഓഫീസര്‍ അജിത്ത് കെസി ഷിബി, ടി പ്രഭാകരന്‍, സി നിസാര്‍,ഹാരിസ് തങ്ങള്‍, എന്‍ പി ഹബീബ്, പി ടി ഹാരിസ്, കെ സി ഫസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles