നിലമ്പൂര്‍ പകച്ചുനില്‍ക്കുന്നു: കൈത്താങ്ങാകണം നമ്മള്‍

നിലമ്പൂര്‍ നമ്മളറിഞ്ഞതിലും എത്രയോ അധികമാണ് നിലമ്പൂര്‍ മേഖലയിലുണ്ടായ നഷ്ടങ്ങള്‍ ചാലിയാറിന്റെ തീരങ്ങളിലെ ചെറുഅങ്ങാടികളും പട്ടണങ്ങളും മുഴുവന്‍ തകര്‍ത്താണ് കഴിഞ്ഞ ദിവസങ്ങളിലെ മഴ കടന്നുപോയത്. നിലമ്പൂരും, മമ്പാടും, എടക്കരയും, ചുങ്കത്തറയും പോത്തകല്ലും പോലുള്ള ചെറുപട്ടണങ്ങളല്ലാം വെള്ളത്തിനടിയിലായി. ഈ മലയോര മേഖലയിലെ പ്രധാന പട്ടണമായ നിലമ്പൂര്‍ തകര്‍ന്നിരിക്കുകായണ്. 80 ശതമാനത്തിലധികം കടകളും വെള്ളവും ചളിയും കയറി പൂര്‍ണ്ണമായും നശിച്ചിരിക്കുകായണ്. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. ആയിരക്കണക്കിന് വീടുകള്‍ വാസയോഗ്യമല്ലാതായി.

പെരുന്നാളിനോടനുബന്ധിച്ച് വലിയ രീതിയില്‍ വസ്ത്രങ്ങള്‍ സ്‌റ്റോക് ചെയ്തിരുന്ന ടെക്‌സറ്റൈല്‍സുകളല്ലാം വെള്ളത്തിനടിയിലായി.

 

ഉള്‍നാടന്‍ ഗ്രാമങ്ങളിലെ പല അങ്ങാടികളും മലവെള്ളപാച്ചിലില്‍ നിശ്ശേഷം ഇല്ലാതായിരിക്കുകയാണ്. ഏറ്റവും ദുരന്തം വിതച്ചത് പോത്തുകല്ല് പഞ്ചായത്തിലാണ്.

ഭൂദാനത്ത് മുത്തപ്പന്‍ മലയിടിഞ്ഞു തകര്‍ന്ന കവളപ്പാറ കോളനി പെയ്തുതീരാത്ത ദുഖമാണ്. ഇവിടെ അമ്പതിലേറെപ്പേരുടെ ജീവന്‍ നഷട്‌പ്പെട്ടു എന്നാണ് കരുതുന്നത്. ഇവിടെ ഇപ്പോഴും തിരിച്ചില്‍ തുടരുകയാണ്
മുത്തപ്പന്‍ മലയുടെ എതിര്‍ മറിയിലുള്ള പാതാര്‍ അങ്ങാടി നിന്നിടത്തുകുടി ഇപ്പോള്‍ പുഴ ഒഴുകകയാണ്. മലവെള്ളപ്പാച്ചിലില്‍ കനത്തനാശനഷ്ടമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഷട്ടറിട്ട കടകളും കോണ്‍ക്രീറ്റ് വീടുകളുമടക്കം മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടാകുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ആളുകള്‍ ഒഴിഞ്ഞുപോയതുകൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായത്. ഇവിടെയുള്ള നൂറുകണക്കിന് ആളുകള്‍ മുരുക്കാഞ്ഞിരം ക്യാമ്പിലാണ്

നിലമ്പൂരിലെ ആദിവാസി കോളനികള്‍ തകര്‍ന്നടിഞ്ഞു
കേരളത്തില്‍ ഏറ്റവും അധികം ആദിവാസി സമൂഹം താമസിക്കുന്ന താലൂക്കളിലൊന്നാണ് നിലമ്പൂര്‍. ചാലിയാര്‍, വഴിക്കടവ്, പോത്തുകല്ല്, കരുളായി, നിലമ്പൂര്‍, എടക്കര, ചുങ്കത്തറ ഭാഗങ്ങളില്‍ ആദിവാസികള്‍ താമസിക്കുന്ന നിരവധി കോളനികളാണ് മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും തകര്‍ന്നടിഞ്ഞിട്ടുള്ളത്.

കരുളായി മുണ്ടക്കടവ് കോളനി വഴി പുഴ ഗതിമാറിയൊഴുകി. ശക്തമായ ഒഴുക്കില്‍ 25 വീടുകകള്‍ തകര്‍ന്നു. ഇനി വാസയോഗ്യമല്ലാത്ത തരത്തില്‍ ഈ കോളനി മാറിയിലിക്കുകയാണ്. ചെറുപുഴയിലും സ്ഥിതി വ്യത്യസ്ഥമല്ല. വഴിക്കടവ് പുഞ്ചക്കൊല്ലി കോളനി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. .
മുണ്ടേരിയിലെ അപ്പന്‍കാപ്പ്, വാണിയുംപുഴ ,വെണ്ണേങ്കല്ല് തണ്ടന്‍കല്ല്. ഇരുട്ടുകുത്തി. ചെമ്പ്ര ആദിവാസി കോളനികളിലൂടെയെല്ലാം ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായിട്ടുണ്ട്. ഇവിടെയുള്ളവരൊക്കെ ഇപ്പോള്‍ ക്യാമ്പുകളിലാണ്. ഈ കോളനികളൊക്കൈ എത്രത്തോളം ഇനി താമസയോഗ്യമാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.

വലിയൊരു സഹായം ഈ മേഖലകളിലേക്ക് എത്തേണ്ടതുണ്ട്. ഇത് കേരളസമൂഹത്തിന്റെ കടമ കൂടിയാണ്.

Related Articles