മൂന്ന്‌ ദിവസത്തേക്ക്‌ ശക്തമായ മഴക്ക്‌ സാധ്യത; രണ്ട്‌ മലയോര ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ട്

തിരുവനന്തപുരം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ധം രൂപപ്പെട്ടതിനെ തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ രണ്ട്‌ ദിവസത്തേക്ക്‌ ശക്തമായ മഴക്ക്‌ സാധ്യത. കേരള തീരത്ത്‌ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. ഇതേ തുടര്‍ന്ന്‌ മലയോര ജില്ലകളായ ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച്‌ അലര്‍ട്ടും, മറ്റ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌്‌.

മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്‌ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ അതിശക്തമായ മഴയുണ്ടാകുമെന്ന്‌ പ്രവചിച്ചതിനെ തുടര്‍ന്ന്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നരൊുക്കങ്ങള്‍ തുടുങ്ങി. തീരദേശമേഖലയില്‍ ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി പോലീസ്‌ മൈക്ക്‌ അനൗണ്‍സ്‌മെന്റ്‌ നടത്തി.
ഓറഞ്ച്‌ യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ താഴ്‌ന്ന പ്രദേശങ്ങല്‍, നദീതീരങ്ങള്‍, മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന്‌ അറിയിച്ചിട്ടുണ്ട്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •