കൊച്ചിയില്‍ മൂന്ന്‌ അല്‍ഖ്വയ്‌ദ ഭീകരര്‍ അറസ്റ്റില്‍

കൊച്ചി:  കൊച്ചിയില്‍ മൂന്ന്‌ അല്‍ഖ്വയ്‌ദ ഭീകരര്‍ അറസ്റ്റില്‍. എന്‍ഐഎ ആണ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌. പെരുമ്പാവൂര്‍ പാതാളത്ത്‌ നിന്നാണ്‌ അറസ്റ്റ്‌ ഉണ്ടായിരിക്കുന്നത്‌. മൂര്‍ഷിദ്‌ ഹസന്‍, ഇയാകൂബ്‌ വിശ്വാസ്‌, മൊസാറഫ്‌ ഹസന്‍ എന്നിവരാണ്‌ പിടിയിലായത്‌. വെള്ളിയാഴ്‌ച രാത്രിയില്‍ വീട്‌ വളഞ്ഞാണ്‌ ഇവരെ പിടികൂയിയത്‌. ബംഗാള്‍ സ്വദേശികളായ ഇവര്‍ കുറച്ച്‌ കാലമായി പെരുമ്പാവൂരില്‍ ജോലി ചെയ്‌തുവരികയായിരുന്നു. ഇവര്‍ കുടംബസമേതമാണ്‌ ഇവിടെ താമസിക്കുന്നത്‌.

രാജ്യത്ത്‌ 11 ഇടങ്ങളിലാണ്‌ രഹസ്യവിവരത്തെ തുടര്‍ന്ന ഒരേ സമയം റെയ്‌ഡ്‌ നടത്തിയത്‌. പശ്ചിമ ബംഗാളില്‍ നിന്നും 6 പേര്‍ പിടിയിലായിട്ടുണ്ട്‌. ഇവരെ മൂര്‍ഷിദാബാദില്‍ നിന്നുമാണ്‌ പിടികൂടിയത്‌

ഇവര്‍ രാജ്യത്തെ പ്രധാന ഇടങ്ങളില്‍ ആക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയിരുന്നതായി എന്‍ഐഎ പറഞ്ഞു. പാക്കിസ്ഥാന്‍ ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്‌ദയുടെ വിങ്ങിലുള്‍പ്പെട്ടവരാണ്‌ പിടിയിലായതെന്നാണ്‌ സൂചന

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •