HIGHLIGHTS : Harqa to provide a glimpse of the Arab Spring
ഉത്തര ആഫ്രിക്കയിലും മധ്യ പൂര്‍വ്വ ദേശത്തും 2010 ല്‍ ആരംഭിച്ച പ്രതിഷേധ പരമ്പരകളായ അറബ് വസന്തത്തിന് ശേഷം ടുണീഷ്യയില്‍ നിര്‍മ്മിച്ച ആദ്യ ചിത്രം ഹര്‍ഖ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.
പ്രക്ഷോഭ കാലത്തെ പോലീസ് പീഡനത്തില്‍ പ്രതിഷേധിച്ച് ടുണീഷ്യയില്‍ ആത്മഹത്യ ചെയ്ത മുഹമ്മദ് ബൂഅസിസിയുടെ ജീവിതത്തെ ആസ്പദമാക്കി അമേരിക്കന്‍ സംവിധായകന്‍ ലൊട്ട്ഫി നതാനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നിരോധിത വാതകം വിറ്റ് ഉപജീവനം നടത്തുന്ന ദരിദ്രനായ ഒരു ടുണീഷ്യന്‍ യുവാവ് നിത്യജീവിതത്തില്‍ നേരിടുന്ന പ്രയാസങ്ങളും നീതികേടുകളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഇത്തവണ കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം രാജ്യാന്തര മേളയില്‍ ലോക സിനിമ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
