തൊഴിലവസരങ്ങൾ; ഇന്‍ഷുറന്‍സ് ഏജന്റ് /ഫീല്‍ഡ് ഓഫീസര്‍ നിയമനം

ഇന്‍ഷുറന്‍സ് ഏജന്റ് /ഫീല്‍ഡ് ഓഫീസര്‍ നിയമനം

മഞ്ചേരി പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജന്റ്മാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. 18നും 50നും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍ രഹിതര്‍, ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയിലെ മുന്‍ ഏജന്റുമാര്‍, അങ്കണവാടി ജീവനക്കാര്‍, വിമുക്ത ഭടന്‍മാര്‍, വിരമിച്ച അധ്യാപകര്‍, ജനപ്രതിനിധികള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവരെ ഡയറക്റ്റ് ഏജന്റുമാരായും ഗവണ്‍മെന്റ് സര്‍വീസില്‍ നിന്നും വിരമിച്ച 65 വയസിന് താഴെ പ്രായമുള്ളവരെ ഫീല്‍ഡ് ഓഫീസര്‍ ആയും നിയമിക്കും. മഞ്ചേരി പോസ്റ്റല്‍ ഡിവിഷനന്‍ പരിധിയില്‍ സ്ഥിര താമസമാക്കിയ അപേക്ഷകര്‍ വയസ്, യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ഡിസംബര്‍ 15നകം സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റല്‍ ഡിവിഷണ്‍, മഞ്ചേരി 676121 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കണം. ഫോണ്‍: 8907264209, 0483 2766840.

പാരമ്പര്യേതര ട്രസ്റ്റി നിയമനം
തിരൂര്‍ താലൂക്ക് ശ്രീ.പുന്നത്തല മഹാ വിഷ്ണു ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് അര്‍ഹരായ തദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 31ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോമിനും വിശദ വിവരങ്ങള്‍ക്കും മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിലോ വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.

ആയുര്‍വേദ ഫാര്‍മസിസ്റ്റ്
മലപ്പുറം ജില്ലയിലുള്ള ആയൂര്‍വേദ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ്  കോഴ്‌സാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം ഡിസംബര്‍ ഏഴിന് രാവിലെ 10.30ന് ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0483 2734852

Share news
error: Content is protected !!
Scroll to Top