Section

malabari-logo-mobile

ഹനാനോട് മോശമായി പെരുമാറിവര്‍ കുടുങ്ങും;പിന്തുണയുമായി വനിതാ കമ്മീഷനും വി എസും

HIGHLIGHTS : കൊച്ചി: ജീവിക്കാനായി മീന്‍ വില്‍പ്പന നടത്തുന്ന കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ ...

കൊച്ചി: ജീവിക്കാനായി മീന്‍ വില്‍പ്പന നടത്തുന്ന കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടതായി വനിതാകമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍.

സമൂഹം ആകുട്ടിക്ക് താങ്ങായി നില്‍ക്കേണ്ടവരാണെന്നും അതിന്പകരം മാധ്യമവിചാരണയ്ക്ക് വിധേയരാക്കാന്‍ ശ്രമിക്കുന്നവര്‍ സാമൂഹ്യദ്രോഹികളാണെന്നും അവര്‍ പറഞ്ഞു. ഹനാനെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരെ ശക്തമായ നടപടികളുമായി വനിതാ കമ്മീഷന്‍ മുന്നോട്ട് പോകുമെന്നും പ്രത്യേക സിറ്റിങ്ങുകളില്‍ വിളിച്ച് വിചാരണ ചെയ്യുമെന്നും എം സി ജോസഫൈന്‍ അറിയിച്ചു.

sameeksha-malabarinews

അഭിമാനം പണയംവെക്കാതെ തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തുകൊണ്ട് സ്വന്തം നിലനില്‍പ്പിനും പഠനത്തിനുമുള്ള വക തേടിയ ഹനാനെ അഭിനന്ദിക്കുന്നു വെന്ന് വി എസ് അച്യുതാനന്ദന്‍. ഹനാനു നേരയുണ്ടായ സൈബര്‍ ആക്രമണം അഴിച്ചുവിട്ടവര്‍ക്കെതിരെ കേസെടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!