Section

malabari-logo-mobile

മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല അന്തരിച്ചു

HIGHLIGHTS : കാസര്‍കോട്: മുന്‍ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന ചെര്‍ക്കളം അബദുല്ല അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയ...

കാസര്‍കോട്: മുന്‍ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന ചെര്‍ക്കളം അബദുല്ല അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് ചെര്‍ക്കളം മുഹയുദ്ദീന്‍ ജുമാമസ്ജിദ് പള്ളിയില്‍ നടക്കും.

മുസ്ലിംലീഗ് നേതൃനിരയില്‍ അരനൂറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ചെര്‍ക്കളം 1987 മുതല്‍ തുടര്‍ച്ചയായി നാലുതവണ മഞ്ചേശ്വരത്തുനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2001 മുതല്‍ 2004 വരെ എ കെ ആന്റണി മന്ത്രിസഭയിലെ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രികോണ മത്സരത്തില്‍ മഞ്ചേശ്വരത്ത് സിപിഐ എം സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പുവിനോട് പരാജയപ്പെട്ടു. പിന്നീട് തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. എംഎസ്എഫിലൂടെ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ചെര്‍ക്കളം മരണം വരെ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു.

sameeksha-malabarinews

ചെര്‍ക്കളയിലെ പരേതനായ ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും ആസ്യുമ്മയുടെയും മകനാണ്. ഭാര്യ: ആയിഷ ചെര്‍ക്കളം(ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡന്റ്) മക്കള്‍: മെഹറുന്നീസ, മുംതാസ് സമീറ(കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം)സി എ മുഹമ്മദ് നാസര്‍(മിനറല്‍ വാട്ടര്‍ കമ്പനി സലാല),സി എ അഹമ്മദ് കബീര്‍(എം എസ് എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി). മരുമക്കള്‍: എ പി അബ്ദുല്‍ ഖാദര്‍(പൊമോന എക്‌സപോര്‍ട്ടേഴ്‌സ് മുംബൈ), അഡ്വ.അബ്ദുല്‍ മജീദ്(ദുബായ്), നുസ്വത്ത് നിഷ, ജസീമ ജാസ്മിന്‍. സഹോദരങ്ങള്‍: ചെര്‍ക്കളം അബൂബക്കര്‍, ബീവി ബദിയടുക്ക, പരേതരായ അഹമ്മദ്, കപാടിയ അബ്ദുള്‍ഖാദര്‍. നഫീസ കാപ്പില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!