Section

malabari-logo-mobile

മന്ത്രി വന്നുപോയി പരപ്പനങ്ങാടിയിലെ റോഡുകള്‍ വീണ്ടും കുളമായി

HIGHLIGHTS : പരപ്പനങ്ങാടി:പൊതുമരാമത്ത് കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യാന്‍ പൊതുമരാമത്ത് മന്ത്രിയെത്തുന്നത് പ്രമാണിച്ച് പരപ്പനങ്ങാടിയിലെ റോഡിലെ കുഴികള്‍ താത്ക്കാല...

പരപ്പനങ്ങാടി റോഡ് വീഡിയോ

പരപ്പനങ്ങാടി:പൊതുമരാമത്ത് കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യാന്‍ പൊതുമരാമത്ത് മന്ത്രിയെത്തുന്നത് പ്രമാണിച്ച് പരപ്പനങ്ങാടിയിലെ റോഡിലെ കുഴികള്‍ താത്ക്കാലികമായി അടച്ചത് വീണ്ടും പൂര്‍ണ്ണമായും തകര്‍ന്നു. വള്ളിക്കുന്ന് മുതല്‍ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള അഞ്ചു കിലോമീറ്റര്‍ റോഡാണ് ഇപ്പോള്‍ വീണ്ടും പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നത്.

ഇത്തവണ മഴ കനത്തതോടെ കിണറുകള്‍ പോലെയുള്ള കുഴികളാണ് ഈ റോഡില്‍ രൂപപ്പെട്ടത് ചമ്രവട്ടം വഴിയുള്ള കൊച്ചി പാതയായതുമൂലം നുറുകണക്കിന് ലോറികളും കണ്ടയിനറുകളും രാത്രിയില്‍ ഇതുവഴി കടന്നുപോകുന്നതിനാല്‍ പലയിടത്തും റോഡ് തന്നെ ഇല്ലാത്ത അവസ്ഥയിലേക്ക് മാറി.

sameeksha-malabarinews

ഇതിനിടെയാണ് മന്ത്രി ഉദ്ഘാടനത്തിനായി പരപ്പനങ്ങാടിയിലെത്തിയത്. ഉദ്ഘാടനത്തിന്റെ തലേദിവസം യുദ്ധകാല അടിസ്ഥാനത്തില്‍ ക്വാറി വെയ്സ്റ്റ് ഉപയോഗിച്ച് അശാസ്ത്രീയമായി കുഴികളെല്ലാം അടക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പെയ്ത കനത്ത മഴയില്‍ ക്വാറി പൊടിയല്ലാം ഒലിച്ചുപോകുകയും വീണ്ടും റോഡില്‍ വലിയഗര്‍ത്തങ്ങള്‍ രൂപപ്പെടുകയുമായിരുന്നു. മന്ത്രിയെത്തിയപ്പോള്‍ കോണ്‍ഗ്രസ്സ് പ്രതിഷേധവുമായി ഉദ്ഘാടനവേദിയിലെത്തിയിരുന്നു.

ഈ റോഡിന്റെ നഗരഭാഗം നാടുകാണി പരപ്പനങ്ങാടി റോഡിന്റെ പുനര്‍നിര്‍മ്മാണ പദ്ധിയില്‍പെട്ടതാണ് . ഈ പ്രവര്‍ത്തി നിന്നതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്നാണ് വകുപ്പിന്റെ വിശദീകരണം എന്നാല്‍ അഞ്ചപ്പുര മുതല്‍ മാധവനാന്ദവിലാസം സ്‌കൂള്‍ വരെയുള്ള ഭാഗത്ത് കഴിഞ്ഞ വര്‍ഷത്തില്‍ അറ്റകുറ്റപണികള്‍ നടന്നതാണ് ഈ ഭാഗമല്ലാം ഇപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
ഏതു നിമിഷവും ഒരു വന്‍ അപകടം പ്രതീക്ഷിച്ചാണ് ഇതുവഴി ഒരോ യാത്രക്കാരും കടന്നുപോകുന്നത്. നടുവൊടിയുന്ന ഇതുവഴിയുള്ള യാത്രയ്ക്ക് എന്ന് പരിഹാരമാകുമെന്ന കാത്തിരിപ്പിലാണ് നാട്ടുകാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!