Section

malabari-logo-mobile

ആദ്യ ഹജ്ജ് സംഘം ഇന്ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടും

HIGHLIGHTS : കോഴിക്കോട്: ഹജ്ജ് കമ്മിറ്റി വഴിയുള്ള സംസ്ഥാനത്തെ ആദ്യ തിര്‍ത്ഥാടത സംഘം ഇന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. ഇന്ന് വൈകീട്ട് നാലു മ...

MODEL copyകോഴിക്കോട്: ഹജ്ജ് കമ്മിറ്റി വഴിയുള്ള സംസ്ഥാനത്തെ ആദ്യ തിര്‍ത്ഥാടത സംഘം ഇന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. ഇന്ന് വൈകീട്ട് നാലു മണിക്ക് പുറപ്പെടുന്ന ആദ്യ വിമാനത്തില്‍ 12 ജില്ലകളില്‍ നിന്നായി 350 ഹാജിമാരാണുള്ളത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ആദ്യ ഹജ്ജ് വിമാനം ഫഌഗ് ഓഫ് ചെയ്യും.

6846 പേരാണ് കരിപ്പൂരില്‍ നിന്നും ഇത്തവണ ഹജ്ജിന് പോകുന്നത്. ഇവരില്‍ 298 പേര്‍ ലക്ഷദ്വീപുകാരും 30 പേര്‍ മാഹി സ്വദേശികളുമാണ്. കേരളത്തില്‍ നിന്ന് 21 പേര്‍ക്കും ലക്ഷദ്വീപില്‍ നിന്ന് ഒരാള്‍ക്കും ഹജ്ജ് വളണ്ടിയറായി നിയമനം ലഭിച്ചിട്ടുണ്ട്. ഇത്തവണ 56181 അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്.

sameeksha-malabarinews

70 വയസ്സു കഴിഞ്ഞവരുടെ സംവരണം ഒന്നാം വിഭാഗത്തില്‍ 2135 പേരാണ് ഉള്‍പ്പെട്ടത്. തുടര്‍ച്ചയായി നാലാം വട്ടം അപേക്ഷിച്ച 7637 പേര്‍ രണ്ടാം വിഭാഗത്തിലും ഉള്‍പ്പെട്ടു. കേരളത്തിന് മുസ്ലിം ജനസംഖ്യാ അനുപാതത്തില്‍ നിശ്ചയിക്കപ്പെട്ട ക്വോട്ട 5349 ആണ്. പ്രത്യേക ക്വോട്ടയില്‍ ലഭിച്ച 705 സീറ്റ് ഉള്‍പ്പെടെ കേരളത്തിന്റെ സീറ്റ് 6054 ആയി. ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 3 വരെയാണ് മടക്ക സര്‍വ്വീസ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!