Section

malabari-logo-mobile

ജമ്മു കാശ്മീരില്‍ കനത്ത മഴ; രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു; പകര്‍ച്ചവ്യാധി പടരാന്‍ സാധ്യത

HIGHLIGHTS : ദില്ലി:പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ ജമ്മുകാശ്മീരില്‍ കനത്ത മഴ തുടരുന്നു. ഇതോടെ അന്തിമ ഘട്ടത്തിലായിരുന്ന രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഞായ...

MODEL 2 copyദില്ലി:പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ ജമ്മുകാശ്മീരില്‍ കനത്ത മഴ തുടരുന്നു. ഇതോടെ അന്തിമ ഘട്ടത്തിലായിരുന്ന രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഞായറാഴ്ച എട്ടരയോടെയാണ് ശക്തമായ മഴയും ഇടിമിന്നലും ആരംഭിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ മഴമാറിയത് രക്ഷാപ്രവര്‍ത്തനങ്ങളെ ഏറെ സഹായിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം സൈന്യം വീണ്ടും ഉര്‍ജ്ജിതമാക്കിയ ഘട്ടത്തിലാണ് വീണ്ടും മഴ പെയ്തിരിക്കുന്നത്. അതെസമയം ജലനിരപ്പ് ഉയരുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.

sameeksha-malabarinews

അതെസമയം പ്രളയത്തെ തുടര്‍ന്ന് ഇവിടെ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളവും ഭക്ഷണവും ലഭിക്കാത്തതുമാണ് പകര്‍ച്ച വ്യാധികള്‍ പടരാന്‍ കാരണം. ആവശ്യത്തിന് മരുന്നോ വൈദ്യുതിയോ ഇല്ലാത്ത പ്രളയ ബാധിത പ്രദേശത്ത് വയറിളക്കം, പനി, ടൈഫോയിഡ്, മഞ്ഞപ്പിത്തം എന്നീ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കശ്മീരിലെ പ്രളയ മേഖലയില്‍ കുടുങ്ങിയ മുഴുവന്‍ മലയാളികളെയും രക്ഷപ്പെടുത്തിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!