ഐഎസ്‌ഐഎസ് തീവ്രവാദികള്‍ സന്നദ്ധ പ്രവര്‍ത്തകന്റെ തലവെട്ടി

Untitled-1 copyവാഷിങ്ടണ്‍:ഐഎസ്‌ഐഎസ് തീവ്രവാദികള്‍ ബ്രിട്ടനില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകന്റെ തലവെട്ടി. ബ്രിട്ടന്‍കാരനായ ഡേവിഡ് ഹെയിന്‍സിന്റെ തലവെട്ടുന്ന വീഡിയോയാണ് ഭീകരര്‍ പുറത്ത് വിട്ടിരിക്കുന്നത്. തലവെട്ടുന്ന വീഡിയോ ഭീകരതയെ കുറിച്ച് നിരീക്ഷിക്കുന്ന എസ്‌ഐടിഇ എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു.

ഫ്രാന്‍സിലെ ഒരു ഏജന്‍സിക്കായി പ്രവര്‍ത്തിക്കുന്ന ഡേവിഡ് ഹെയിന്‍സിനെ ഐഎസ്‌ഐഎസ് തീവ്രവാദികള്‍ കഴിഞ്ഞ വര്‍ഷമാണ് തട്ടിക്കൊണ്ടുപോയത്.

അമേരിക്കയെ സഹായിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് എന്ന പേരിലാണ് ഐഎസ് തീവ്രവാദികള്‍ രണ്ടു മിനിട്ടും 27 സെക്കന്‍ഡുമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ഈ വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഐഎസ് തീവ്രവാദികള്‍ ആഴ്ചകള്‍ക്കിടെ തലവെട്ടുന്ന മൂന്നാമത്തെ ആളാണ് ഹെയിന്‍സ്. ഹെയിന്‍സിന്റെ കൊലപാതകത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നടുക്കം രേഖപ്പെടുത്തി. ഈ സംഭവത്തെ പൈശാചിക കൃത്യമെന്ന് വിശേഷിപ്പിച്ച കാമറൂണ്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രഖ്യാപിച്ചു.

Share news
error: Content is protected !!
Scroll to Top