Section

malabari-logo-mobile

വഴിമുട്ടിയ ജീവിതങ്ങളെ നിറമുള്ള സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ച് ഫെയ്‌സ് ഇന്‍സ്‌പെയര്‍ക്യാമ്പ് സമാപിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: ജീവിതത്തില്‍ കണ്ണുനീരണഞ്ഞ ഇരുണ്ടദിനങ്ങള്‍ മാത്രമാണ് തങ്ങള്‍ക്ക് മുന്നിലെന്ന് കരുതിയിരുന്ന നമ്മുടെ സഹജീവികളായ 27 പേര്‍ക്ക് പുതുജീവതിത്...

face
പരപ്പനങ്ങാടി: ജീവിതത്തില്‍ കണ്ണുനീരണഞ്ഞ ഇരുണ്ടദിനങ്ങള്‍ മാത്രമാണ് തങ്ങള്‍ക്ക് മുന്നിലെന്ന് കരുതിയിരുന്ന നമ്മുടെ സഹജീവികളായ 27 പേര്‍ക്ക് പുതുജീവതിത്തിന്റെ വാതായനം തുറന്ന നല്‍കി ഫെയ്‌സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പരപ്പനങ്ങാടി പാലത്തിങ്ങലില്‍ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന ഇന്‍സ്‌പെയര്‍ ക്യാമ്പ് ഇന്ന് സമാപിച്ചു.സമാപനസമ്മേളനം പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

inspire campഅപകടങ്ങളില്‍ പെട്ടും പോളിയോ ബാധിച്ചും മസിലുകള്‍ക്ക് ബലക്ഷയം വന്നും ഹീമോഫീലിയോ രോഗം ബാധിച്ചും വര്‍ഷങ്ങളായി ദുരിതക്കിടക്കയിലായ മലപ്പുറം കോഴിക്കോട് ജില്ലകളിലെ 27 പേര്‍ക്കാണ് ഫെയ്‌സ് പൊതുധാരയുമായുമായി സര്‍ഗാത്മകമായി സംവദിക്കാനം തൊഴില്‍ പരിശീലനത്തിനും അവസരമൊരുക്കിയത്. സെപ്റ്റംബര്‍ അഞ്ച് മുതല്‍് പതിമൂന്ന്ു വരെ നീണ്ടു നിന്ന ക്യാമ്പ് പാലത്തിങ്ങള്‍ എഎംഎല്‍പി സ്‌കൂളിലാണ് ഒരുക്കിയത്. രോഗക്കിടക്കയില്‍ കിടന്നു കൊണ്ടുതന്നെ കന്വ്യൂട്ടര്‍ ഉപയോഗിച്ചുള്ള തൊഴിലിനായുള്ള പരിശീനമാണ് ഇവര്‍ക്ക് നല്‍കിയത്

sameeksha-malabarinews

തങ്ങളുടെ കിടക്കക്കപ്പുറമുള്ളതല്ലാം അന്യമായ നിരവധി പേരേയാണ് പുതിയ ലോകത്തിന്റെ നിറമുള്ള വഴികളിലേക്ക് ഫെയ്‌സ് കൈപിടിച്ചുയര്‍ത്തിയത്. തങ്ങള്‍ക്ക് സ്വന്തമായി അധ്വാനിച്ച് ജീവിക്കാന്‍ കഴിയുമെന്നുള്ള തിരിച്ചറിവ് ഇവരെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിച്ചത്.

10636136_527353064062458_9044546526759716969_nക്യാമ്പില്‍ ഈ ദിവസങ്ങളില്‍ വന്നു ചേര്‍ന്ന രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മതരംഗത്തെ പ്രമുഖര്‍ ഇവരുമായി നേരിട്ട് സംവദിച്ചത് ഇവര്‍ക്ക് ഏറെ ആത്മവിശ്യാസം നല്‍കി. പഠിതാക്കളുടെ അതിജീവനത്തിനായുള്ള ഈ ആത്മവിശ്വാസം തൊട്ടറിഞ്ഞ വ്യവസായവുകുപ്പു മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ഓരോ ക്യാമ്പംഗത്തിനും ഓരോ ലാപ്‌ടോപ് വീതം നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. പാണക്കാട് ഹൈദരലി ശിഹബ് തങ്ങളെ ക്യാമ്പങ്ങള്‍ക്ക് ആത്മിയമായ കരുത്തുമേകി. നാട്ടുകാരനും വിദ്യഭ്യാസമന്ത്രിയുമായ പികെ അബ്ദുറബ്ബ് ക്യാമ്പില്‍ നിറസാനിധ്യമായിരുന്നു. ഇവരെക്കൂടാതെ മന്ത്രിമാരായ പികെ ജയലക്ഷ്മി, ഡോ എംകെ മുനിര്‍ മഞ്ഞളാംകുഴി അലി, മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി, ഉമ്മര്‍ ഒട്ടുമ്മല്‍ പ്രമുഖ മതപണ്ഡിതനായ എംഎം അക്ബര്‍, എന്നിവരും പലദിനങ്ങളിലും ക്യാമ്പിലെത്തി പഠിതാക്കളുമായി സംവദിച്ചു.

സ്‌നേഹനിര്‍ഭരമായ കൂട്ടായ്മയുടെ എട്ടുദിനങ്ങള്‍ പകര്‍ന്ന് നല്‍കിയ ആത്മവിശ്യാസത്തിന്റെ ചിറകിലേറി പുതുലോകത്തേക്ക് തലയുയര്‍ത്തി പടിയിറങ്ങുമ്പോള്‍ നടന്ന സ്‌നേഹനിര്‍ഭരമായ യാത്രപറയല്‍ പലരുടെയും കണ്ണു നിറച്ചു. സമാപന ചടങ്ങില്‍ ഈ ദിനങ്ങളില്‍ പാലത്തിങ്ങല്‍ ഗ്രാമത്തിന്റെ എല്ലാ സ്‌നേഹവായ്പുകളും പകുത്തുനല്‍കിയ നാട്ടുകാരും സജീവമായി പങ്കെടുത്തുഈ എട്ടു രാത്രിയും പകലും ഒരേ മനസ്സായി പ്രവര്‍ത്തിച്ച ഫെയ്‌സ് ഫൗണ്ടേഷന്‍്‌റെ ഊര്‍ജ്ജസ്വലരായ പ്രവര്‍ത്തകര്‍ ക്യാമ്പി്‌ന്റെ വിജയത്തില്‍ വലിയ പങ്കാണ് വഹിച്ചത്. ഫെയ്‌സ ഫൗണ്ടേഷന്റെ പ്രസിഡന്റ് പികെ അന്‍വര്‍ നഹ, സെക്രട്ടറി മൂഹമ്മദ് നയീം എന്നിവര്‍ നേതൃത്വം നല്‍കിയ ഈ ക്യാമ്പ് ഒരു പുത്തന്‍ അനുഭവം തന്നെയാണ് നാടിന് പകര്‍ന്ന് നല്‍കിയത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!