Section

malabari-logo-mobile

ദോഹ സാംസ്‌കാരികോത്സവം

HIGHLIGHTS : ദോഹ: എറെ പുതുമകളുമായി ഖത്തറിന്റെ സ്വന്തം സാംസ്‌കാരികോത്സവമായ ദോഹ സാംസ്‌കാരികോത്സവം നീണ്ട നാലു വര്‍ഷത്തിനു ശേഷം വീണ്ടും തിരിച്ചെത്തുന്നു. രാജ്യത്തിന...

MODEL 1 copyദോഹ: എറെ പുതുമകളുമായി ഖത്തറിന്റെ സ്വന്തം സാംസ്‌കാരികോത്സവമായ ദോഹ സാംസ്‌കാരികോത്സവം നീണ്ട നാലു വര്‍ഷത്തിനു ശേഷം വീണ്ടും തിരിച്ചെത്തുന്നു. രാജ്യത്തിന്റെ സാംസ്‌കാരിക വിനോദ സഞ്ചാര മേഖലകള്‍ക്ക് ഏറെ നേട്ടങ്ങള്‍ നല്‍കിയ സാംസ്‌കാരികോത്സവം ദോഹയിലെ വന്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഇടയ്ക്ക് തടസ്സപ്പെടുത്തുകയായിരുന്നു. ആ ഇടവേള അവസാനിപ്പിച്ച് കൂടുതല്‍ പുതുമകളോടെ സാംസ്‌കാരികോത്സവം തിരിച്ചെത്തുമെന്ന് കലാ- സാംസ്‌കാരിക- പൈതൃക വകുപ്പു മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് ആല്‍കുവാരിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ജനുവരി ഏഴ് മുതല്‍ 17 വരെ ദോഹയില്‍ നടക്കുന്ന 25-ാമത് ദോഹ പുസ്തമേളയോടനുബന്ധിച്ചാണ് ദോഹ സാംസ്‌കാരികോത്സവവും സംഘടിപ്പിക്കുന്നത്. ദോഹ പുസ്തകമേളയുടെ സില്‍വര്‍ ജൂബിലിയാണ് ഈ വര്‍ഷം. പുസ്തകമേള സാധാരണ ഡിസംബര്‍ മാസത്തിലാണ് നടക്കാറുള്ളത്. ഡിസംബറില്‍ ദേശീയ ദിനാഘോഷം പ്രമാണിച്ച് രാജ്യമൊട്ടുക്ക് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഇതുമൂലം കൂടുതല്‍ പേര്‍ക്ക് പുസ്തകമേളയ്ക്ക് എത്താന്‍ കഴിയുന്നില്ലെന്ന് മനസ്സിലാക്കിയാണ് പുസ്തകമേള ജനുവരിയിലേക്ക് മാറ്റിയത്. ഇതോടൊപ്പം സാംസ്‌കാരികോത്സവവും സംഘടിപ്പിക്കുന്നത് ഏറെ പ്രയോജനകരവും ഉചിതവുമായിരിക്കും എന്നതിനാലാണ് ഇതെന്ന് മന്ത്രി പറഞ്ഞു.
ദോഹ സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയെന്ന ആശയത്തില്‍ തുടക്കം കുറിച്ച സാംസ്‌കാരികോത്സവത്തിന് അനുയോജ്യമായവിധം ഖത്തറിലേയും വിദേശങ്ങളിലേയും കലാ സാംസ്‌കാരിക രംഗത്തെ ഏറെ പ്രശസ്തരായ കലാകാരന്മാരായിക്കും ഇത്തവണ സാംസ്‌കാരികോത്സവത്തില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്.
ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പരമ്പരാഗത നൃത്തവും സംഗീതവും കവിതകളും നാടകങ്ങളും മറ്റു സുകുമാര കലകളും ആസ്വദിക്കാന്‍ അവസരം ലഭിക്കുന്നതോടൊപ്പം കലാ സാംസ്‌കാരിക ആശയ രംഗങ്ങളിലെ പുതിയ ചിന്താധാരകളെ പരിചയപ്പെടാനും സാംസ്‌കാരികോത്സവം ദോഹയിലുള്ളവര്‍ക്കും ദോഹയുടെ അതിഥികള്‍ക്കും അവസരമൊരുക്കും. കിഴക്കിനേയും പടിഞ്ഞാറിനേയും പ്രതിനിധീകരിക്കുന്ന ഏറെ പ്രശസ്തരായ കലാകാരന്മാരെ ഇത്തവണ സാംസ്‌കാരികോത്സവത്തില്‍ പരിപാടികള്‍ അവതരിപ്പിക്കുവാനായി കൊണ്ടുവരാനുള്ള ആലോചനകള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. മാനവികതയുടെ ഉദാത്തമായ പൈതൃകത്തിന്റെ പ്രതീകമായ സംഗീതവും നൃത്തവും കവിതയും നാടകവും കുട്ടികളുടെ ചലച്ചിത്രോത്സവവും ഈ സാസ്‌കാരികോത്സവത്തിന് മിഴിവേകും. വിവിധ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, പൈതൃക ഗ്രാമം, കിഴക്കു നിന്നും പടിഞ്ഞാറു നിന്നുമുള്ള സംഗീതവും നൃത്തവും അരങ്ങേറുന്ന വേദികള്‍ എന്നിവ കലാസ്വാദക മനസ്സുകളെ വിരുന്നൂട്ടും. സാംസ്‌കാരവും കലയും രാഷ്ട്രീയവുമായ വ്യത്യസ്ത വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍, കാവ്യ സന്ധ്യകള്‍ തുടങ്ങിയവയും സാംസ്‌കാരികോത്സവത്തില്‍ സംഘടിപ്പിക്കപ്പെടും. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പരമ്പരാഗത നൃത്തവും സംഗീതവും നാടകങ്ങളും ദോഹയിലെ വിവിധ വേദികളിലായി അവതരിക്കപ്പെടും.
ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും രാജ്യത്തിന്റെ സാംസ്‌കാരിക വിനോദ സഞ്ചാര മേഖലകള്‍ക്ക് ഏറെ പ്രയോജനങ്ങള്‍ ചെയ്യുകയും ലോകത്തെ നിരവധി കലാകാരന്മാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കുകയും ചെയ്ത ദോഹ സാംസ്‌കാരികോത്സവം രാജ്യത്തു നടക്കുന്ന വന്‍ വികസന പ്രവര്‍ത്തനങ്ങളും മറ്റു കാരണം അധികൃതര്‍ 2010ലാണ് താത്ക്കാലികമായി നിര്‍ത്തിവെച്ചത്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!