ആദിവാസികളുടെ സമരത്തിന് പിന്തുണയുമായി ആഷിഖ് അബുവും താരങ്ങളും

MODEL 2 copyതിരു: സെക്രട്ടറിയേറ്റിന് മുന്നില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ആദിവാസികള്‍ നടത്തിവരുന്ന നില്‍പ്പ് സമരത്തിന് പിന്‍തുണയുമായി സംവിധായകന്‍ ആഷിഖ് അബുവും ചലച്ചിത്ര താരങ്ങളും. ആദിവാസികളുടെ സാമൂഹിക നീതിക്കായുള്ള പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെപ്തംബര്‍ 14 രാവിലെ 11 മണിക്ക് ആഷ്ഖ് അബു, ബിജിബാല്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, മൈഥിലി ബാലചന്ദ്രന്‍, സരയു അമ്മു, സൃന്ദ മോള്‍ എന്നിവര്‍ നില്‍പ്പ് സമരപ്പന്തലില്‍ എത്തും.

ആഷിഖ് അബുവാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ജൂലൈ ഒമ്പതിനാണ് സര്‍്ക്കാര്‍ ആദിവാസി സമൂഹത്തോട് പുലര്‍ത്തുന്ന നീതി നിഷേധത്തിനും അവഗണനയ്ക്കുമെതിരെ സമരം ആരംഭിച്ചത്.

ആദിവാസികളുടെ ഭൂമിയും സംസ്‌ക്കാരവും സംരക്ഷിക്കുക, പട്ടിണി മരണം തടയുക, വനാവകാശ നിയമം നടപ്പിലാക്കുക, കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക തുടങ്ങിയവയാണ് സമരകകാരുടെ ആവശ്യം.

Share news
error: Content is protected !!
Scroll to Top