വള്ളിക്കുന്ന്: സുബ്രതോകപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന ചേലേമ്പ്ര എസ് എന്‍ എം എച്ച് എസ് എസ് ടീമിലെ വള്ളിക്കുന്ന് സ്വദേശികള്‍ക്ക് എ വണ്‍ ആട്‌സ് ക്ലബ്ബ് യാത്രയയപ്പ് നല്‍കി. വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശികളായ പി കെ അശ്വന്‍, ജിതിന്‍ എന്‍ കെ, ശ്രീജിത്ത് പി, നിഖില്‍ കെ എന്നിവര്‍ക്കാണ് യാത്രയപ്പ് നല്‍കിയത്.
ചടങ്ങ് ബ്ലോക് പഞ്ചായത്ത് അംഗം പി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പരിശീലകനും ഫിഫ ഡി ലൈസന്‍സ് ഹോള്‍ഡറുമായ മന്‍സൂര്‍ അലി, ജ്യോതിഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സബ്ജൂനിയര്‍ വിഭാഗത്തില്‍ ജില്ലാ ടീമില്‍ ഇടംനേടിയ അഖില്‍.പി, ജിഷ്ണു കെ, മുഹമ്മദ് സിജാഹ്, കേരള ടീമില്‍ ഇടംനേടിയ അബ്ദുള്‍ അസീബ് കെ പി എനിനവരെയും ആദരിച്ചു. വി ശ്രീനാഥ്, അനീഷ് സി, സുഭീഷ് സി, സാജിദ് അലി കെ എന്നിവര്‍ സംസാരിച്ചു.




