സിപിഎം പ്രവര്‍ത്തകര്‍ക്ക് ഇനി ശ്രീകൃഷണനുമാകാം

MODEL copyകാസര്‍ക്കോട്: ശ്രീകൃഷ്ണജയന്തി ഇനി ആര്‍എസ്എസ്ുകാര്‍ക്ക് വിട്ടുകൊടുക്കേണ്ടെന്നും ശ്രീകൃഷണക്ഷേത്രങ്ങളിലെ ജന്‍മാഷ്ടമി ആഘോഷങ്ങളുമായി സഹകരിക്കാമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് സിപിഎം. എന്നാല്‍ നിലവില്‍ ബാലഗോകുലത്തിന്റെ നേതത്വത്തില്‍ നടക്കുന്ന ശോഭയാത്രകളില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും സിപിഎം നിര്‍ദ്ദേശിക്കുന്നു.

ശ്രീകൃഷണജയന്തി ഒരു വിഭാഗത്തിന്റെ ആഘോഷം മാത്രമാക്കി മാറ്റുന്നത് നിരുത്സാഹപ്പെടുത്തണമെന്നും ഇവ നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമായി കണ്ട് എല്ലാ വിഭാഗത്തില്‍പെട്ട ജനങ്ങളെയും ഉള്‍പ്പെടുത്തി ഇവ ആഘോഷിക്കണെന്നും നിര്‍ദ്ദേശിക്കുന്നു. നാടിന്റെ സംസ്‌ക്കാരത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ മതത്തിന്റേയും ജാതിയുടെയും വേര്‍തിരുവകളെ ഇല്ലാതാക്കി ജനങ്ങളെ ഒന്നിപ്പിക്കാന്‍ ഉപയോഗപ്പെടുത്തണമെന്നും സിപിഎം നിര്‍ദ്ദേശിക്കുന്നു. നേരത്തെ കണ്ണൂര്‍ അമ്പാടിമുക്കില്‍ സിപിഎം ഗണേശോത്സവം ആഘോഷിക്കാന്‍ പച്ചക്കൊടി കാട്ടിയിരുന്നു

Share news
error: Content is protected !!
Scroll to Top