Section

malabari-logo-mobile

ഹജ്ജ് 2024: കരിപ്പൂരില്‍ നിന്നുള്ള വിമാന ചാര്‍ജ് ഇനിയും കുറക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്ന് ഹജ്ജ് വകുപ്പ് മന്ത്രി. വി. അബ്ദുറഹിമാന്‍

HIGHLIGHTS : Hajj 2024: Steps will be taken to further reduce flight charges from Karipur: Minister of Hajj Department V. Abdurrahman

ഹജ്ജ് 2024ന് കരിപ്പൂര്‍ എമ്പാര്‍ക്കേഷനില്‍ നിന്നുള്ള ഹാജിമാരുടെ വിമാന ടിക്കറ്റ് നിരക്ക് ഇനിയും കുറക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് കായിക ന്യൂനപക്ഷ ക്ഷേമ വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പ്രസ്താവിച്ചു. താനൂര്‍ അറേബ്യന്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ ഒന്നാംഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  മന്ത്രി. ഹജ്ജ് വിമാനങ്ങളുടെ ഇന്ധന സര്‍ചാര്‍ജ് പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മന്ത്രി പ്രസ്താവിച്ചു. സംസ്ഥാനത്ത് നിന്നും പോകുന്ന ഹാജിമാരുടെ വിമാന നിരക്ക് ഏകീകരിക്കണമെന്ന് ആവശ്യവുമായി കഴിഞ്ഞ ദിവസം ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രിയെ കണ്ട് സംസാരിച്ച കാര്യവും മന്ത്രി ചുണ്ടിക്കാണിച്ചു. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി ഹാജിമാര്‍ക്ക് നല്ല നിലയിലുള്ള താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങളും ഇത്തവണ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഹജ്ജ് കമ്മിറ്റി മെമ്പര്‍ കെ. മുഹമ്മദ് കാസിം കോയ അധ്യക്ഷതവഹിച്ചു. ഹജ്ജ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി. എം. ഹമീദ് ആമുഖ പ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ ട്രെയിനിങ് ഓര്‍ഗനൈസര്‍ മുഹമ്മദ് റഹൂഫ് ക്ലാസിന് നേതൃത്വം നല്‍കി. മണ്ഡലം ട്രൈനെര്‍ അബ്ദുല്ലത്തീഫ് സ്വാഗതവും ട്രെയിനര്‍ അബ്ദുല്‍ കരീം ടി. നന്ദിയും പറഞ്ഞു. മലപ്പുറം ജില്ലയില്‍ ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസുകള്‍ ഇന്ന് അവസാനിച്ചു. ജില്ലയില്‍ വിവിധ മണ്ഡലങ്ങളിലായി 14 ക്ലാസ്സുകളാണ് നടന്നത്. രണ്ടാം ഘട്ട സാങ്കേതിക പഠന ക്ലാസ്സുകള്‍ റംസാന് ശേഷം നടക്കും.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!