Section

malabari-logo-mobile

വനിതകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണവുമായി മലപ്പുറം ജില്ലാ ജാഗ്രതാ സമിതി

HIGHLIGHTS : District Vigilance Committee for protection of women and children

വനിതകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണവുമായി മലപ്പുറം ജില്ലാ ജാഗ്രതാ സമിതി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വനിതാകമ്മീഷന്റെ സഹായത്തോടെയാണ് സമിതി പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ കക്ഷികളായിട്ടുള്ളതോ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും ചൂഷണങ്ങളും സംബന്ധിച്ചതോ ആയ ഏത് പരാതിയും ജില്ലാ ജാഗ്രതാ സമിതി ഓഫീസില്‍ സമര്‍പ്പിക്കാം. ഗ്രാമപഞ്ചായത്തുകളില്‍ നിന്നും മുനിസിപ്പാലിറ്റികളില്‍ നിന്നും പരിഹരിക്കാന്‍ കഴിയാത്ത പരാതികള്‍ ജില്ലാ ജാഗ്രതാ സമിതിയിലേക്ക് റഫര്‍ ചെയ്യാം. ഇവിടെ വുമണ്‍ ഫെസിലിറ്റേറുടെ സേവനം ലഭ്യമാണ്.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍, സ്വാതന്ത്ര്യനിഷേധം, അവകാശ ലംഘനം എന്നിവയില്‍ നിയമ പരിരക്ഷയോടെ ഇടപെട്ട് പ്രശ്നപരിഹാരം കാണുന്നതിനും പ്രശ്നങ്ങള്‍ ഉണ്ടാകാത്ത വിധമുള്ള സമൂഹിക സൃഷ്ടിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ലക്ഷ്യം വെച്ച് രൂപീകരിക്കപ്പെട്ട ജാഗ്രതാ സമിതിയുടെ ജില്ലാതല ഓഫീസ് മലപ്പുറം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ജില്ലാ ജാഗ്രതാ സമിതിയില്‍ പരിഗണിക്കേണ്ട പരാതികളും അപേക്ഷകളും മലപ്പുറം ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ സജ്ജീകരിച്ച പ്രത്യേക പരാതിപ്പെട്ടിയിലോ സമര്‍പ്പിക്കാം. ജില്ലാ ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2734933.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!