HIGHLIGHTS : Gynecologist Dr K Lalitha passed away

1954 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നാലാം ബാച്ചില്‍ എംബിബിഎസിനും ചേര്‍ന്ന ലളിത നാലാം റാങ്കോടെയാണ് പാസ്സായത്. പി ജി ഗൈനക്കോളജിക്ക് ചേര്‍ന്നു. ആദ്യം ഹെല്‍ത്ത് സര്‍വ്വീസിലായിരുന്ന അവര്‍ 1964ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയത്. 1992 ലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. പിന്നീട് തിരുവനന്തപുരം എസ് യുടിയില്‍ ജോലിയില്‍ പ്രവേശിച്ചു.
വയലാര്‍ രാമവര്‍മ ട്രസ്റ്റ് സെക്രട്ടറിയായിരുന്ന അന്തരിച്ച സി.വി ത്രിവിക്രമനാണ് ഭര്‍ത്താവ്. ലക്ഷ്മി മനു,എസ്. കുമാര്‍, നടി മാല പാര്‍വതി എന്നിവര്‍ മക്കളാണ്.
