പരപ്പനങ്ങാടി: ചെട്ടിപ്പടി ഹാര്‍ബര്‍ പരിസരത്ത് വെച്ച് യുവാവിന് നേരെ ആക്രമണം. ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ നെടുവ മേഖല സെക്രട്ടറി കിരണ്‍ പാലക്കണ്ടി(25)ക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണിനും ചെവിക്കും പുറത്തും പരിക്കേറ്റ കിരണിനെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.
ബുധാനാഴ് വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്. പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് യുവാവിനെ ആക്രിമിച്ചതെന്നാണ് വിവരം.അഞ്ചംഗ സംഘമാണ് യുവാവിനെ ആക്രമിച്ചത്.
പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായിട്ടുണ്ടെന്നാണ് വിവരം.




